തെലങ്കാനയിലെ 23കാരിയുടെ ആത്മഹത്യ പ്രണയ പരാജയം മൂലം- ഹൈദരാബാദ് പൊലീസ്
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ 23കാരിയുടെ ആത്മഹത്യ പ്രണയ പരാജയം മൂലമെന്ന് ഹൈദരാബാദ് പൊലീസ്. സംസ്ഥാനത്തെ പി.എസ്.സി പരീക്ഷകൾ മാറ്റി വെച്ചതുമായി ആത്മഹത്യക്ക് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി പ്രണയിച്ചിരുന്ന വ്യക്തിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്ന വാട്ട്സ്ആപ് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
"വാട്ട്സ്ആപ് സന്ദേശങ്ങൾ ആത്മഹത്യയുടെ കാരണം വ്യക്തമാക്കുന്നുണ്ട്. എന്നാൽ കോൺഗ്രസിലെയും ബി.ജെ.പിയിലെയും ചില നേതാക്കൾ വിഷയത്തെ മറ്റ് തലത്തിലേക്ക് വ്യഖ്യാനിക്കുകയാണ്. ആത്മഹത്യാ കുറിപ്പ്, സ്വകാര്യ ചാറ്റുകൾ, ഫോട്ടോകൾ എന്നിവ ആത്മഹത്യയുടെ കാരണം വെളിപ്പെടുത്തുന്നു"- പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയിലാണ് യുവതി അശോക് നഗറിലെ ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. മരണവാർത്ത പുറത്തുവന്നയുടൻ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷകളിലെ ക്രമക്കേടുകളും ആവർത്തിച്ചുള്ള മാറ്റിവെക്കലും കാരണമാണ് ആത്മഹത്യ എന്നാരോപിച്ച് നിരവധി വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ബി.ജെ.പിയിലെയും കോൺഗ്രസിലെയും നേതാക്കൾ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.