സ്കൂളിൽ നിന്ന് പുറത്താക്കിയ വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചതായി പരാതി
text_fieldsബിജ്നോർ: അതിക്രമം കാണിച്ചതിനെ തുടർന്ന് സ്കൂളിൽ നിന്ന് പുറത്താക്കിയതിൽ രോഷം പൂണ്ട വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു. ഉത്തർപ്രദേശിലാണ് സംഭവം.
സ്കൂളിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് സ്കൂളിലെ പത്താം തരത്തിൽ പഠിക്കുന്ന വിദ്യാർഥിയെ പുറത്താക്കിയിരുന്നു. മാതാവിനേയും കൂട്ടി സ്കൂളിലെത്തിയ വിദ്യാർഥി തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെെട്ടങ്കിലും പ്രിൻസിപ്പൽ തയ്യാറായിരുന്നില്ല. ഇതേ തുടർന്ന് അൽപ സമയത്തിനു ശേഷം സ്കൂളിൽ തിരിച്ചെത്തിയ വിദ്യാർഥി കൈയ്യിൽ കരുതിയ തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
പ്രിൻസിപ്പൽ ഒഴിഞ്ഞു മാറിയതിനാൽ അദ്ദേഹത്തിെൻറ ചുമലിലാണ് വെടിയുണ്ട തറച്ചത്. പ്രാഥമിക ചികിൽസക്കു ശേഷം പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി. വിദ്യാർഥി ഉടൻ പിടിയിലാവുമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.