രോഹിത് വെമുലയുടെ ചരമവാർഷിക ദിനത്തിൽ ഏറ്റുമുട്ടി വിദ്യാർഥി സംഘടനകൾ
text_fieldsലഖ്‌നോ: രോഹിത് വെമുലയുടെ ചരമവാർഷിക അനുസ്മരണ പരിപാടിയുമായി ബന്ധപ്പെട്ട് ലഖ്‌നോ സർവകലാശാലയിൽ രണ്ട് വിദ്യാർഥി സംഘങ്ങൾ തമ്മിൽ സംഘർഷം. ഇരു വിദ്യാർഥി സംഘടനകളും തമ്മിൽ വാക്കേറ്റവും മുദ്രാവാക്യം വിളികളും രൂക്ഷമായി. പൊലീസും സർവകലാശാലാ ഭരണകൂടവും ഇടപെട്ട് ഇരുകൂട്ടരെയും പിരിച്ചുവിട്ടു.
ദലിത് പി.എച്ച്.ഡി വിദ്യാർഥിയായിരുന്ന രോഹിത് വെമുല ഹോസ്റ്റലിൽ നിന്ന് പുറത്താക്കി 12 ദിവസത്തിന് ശേഷം 2016 ജനുവരി 17 ന് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്ത അഞ്ച് ഗവേഷകരിൽ ഒരാളായിരുന്നു അദ്ദേഹം. ഹിന്ദുത്വ വിദ്യാർഥി സംഘടനയായ എ.ബി.വി.പിയുടെ നേതാവിനെ ആക്രമിച്ചെന്ന് ആരോപിച്ചായിരുന്നു വെമുലയെ സസ്‍പെൻഡ് ചെയ്തത്. അദ്ദേഹത്തിന്റെ മരണം ദലിത് വിദ്യാർഥികളോടുള്ള വിവേചനത്തിന്റെ പേരിൽ ഇന്ത്യയിലുടനീളം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.