ജെ.എൻ.യുവിലെ എ.ബി.വി.പി ആക്രമണത്തിനെതിരെ വിദ്യാർഥി മാർച്ച് -VIDEO
text_fieldsന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയെ കുറിച്ച് ബി.ബി.സി തയാറാക്കിയ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനിടെ ഡൽഹി ജവഹർ ലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം. ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ കാമ്പസിൽ പ്രതിഷേധ മാർച്ച് നടത്തി.
'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിനിടെയാണ് വിദ്യാർഥികൾക്കു നേരെ കല്ലേറുണ്ടായത്. കല്ലേറിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ ആരോപണം. വൈദ്യുതി വിച്ഛേദിച്ചതിനാൽ വലിയ സ്‌ക്രീനിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനായില്ല. ലാപ്ടോപ്പിലും മൊബൈൽ ഫോണിലും ഡോക്യുമെന്ററി കണ്ട് വിദ്യാർഥികൾ പ്രതിഷേധിക്കുകയായിരുന്നു.
ബി.ബി.സിയുടെ ഡോക്യുമെൻററി ജെ.എൻ.യുവിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെൻററി പ്രദർശനം തടസ്സമാകുമെന്നായിരുന്നു അധികൃതരുടെ വാദം.
दिल्ली पुलिस द्वारा हिरासत में लिए गए जामिया के छात्रों के समर्थन में जेएनयू के छात्रों ने पुलिस कार्रवाई का विरोध किया। साथ ही एबीवीपी और जेएनयू प्रशासन के खिलाफ नारेबाजी की।#JNUCampus #JNU pic.twitter.com/y86KMRLt2C
— NBT Hindi News (@NavbharatTimes) January 26, 2023
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.