കോട്ടയിൽ വിദ്യാർഥി ആത്മഹത്യ കൂടുന്നു; ഈ വർഷം ഇത് 17ാമത്തെ കേസ്
text_fieldsകോട്ട: രാജസ്ഥാനിലെ കോട്ടയിൽ മെഡിക്കൽ പ്രവേശന പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥി ആത്മഹത്യ ചെയ്തു.
ഉത്തർപ്രദേശിലെ രാംപൂർ സ്വദേശി മൻജോത് ഛബ്രയാണ് മരിച്ചത്. ഈ വർഷം ആദ്യം കോട്ടയിൽ വന്ന് നീറ്റിന് തയ്യാറെടുക്കാൻ ഒരു കോച്ചിംഗ് സെന്ററിൽ ചേർന്നിരുന്നു. ഇന്ന് രാവിലെയാണ് ഇയാളെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
രാജസ്ഥാനിലെ കോട്ട കോച്ചിംഗ് സെന്ററുകൾക്ക് പേരുകേട്ടതാണ്. എന്നാൽ, ഇപ്പോൾ വിദ്യാർത്ഥി ആത്മഹത്യകൾക്കും കുപ്രസിദ്ധമാണ് കോട്ട. രാജ്യത്തെ മുൻനിര എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിനുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കാൻ എല്ലാ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികളാണ് വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് ഒഴുകുന്നത്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമ്മർദ്ദവും പരാജയത്തിന്റെ നിരാശയും കാരണം കോട്ടയിൽ ആത്മഹത്യ ചെയ്തത് നിരവധി വിദ്യാർഥികളാണ്. കഴിഞ്ഞ വർഷം മാത്രം 15 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിരുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കേന്ദ്ര സർവകലാശാലകൾ, ഐ.ഐ.ടികൾ, ഐ.ഐ.എം, എൻ.ഐ.ടി, ഐ.ഐ.എസ്.ഇ.ആർ എന്നിവയുൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 98 വിദ്യാർഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.