ആ 19കാരി ടെറസിൽനിന്ന് വീണ് മരിച്ചതല്ല, ന്യൂഇയർ പാർട്ടിക്കിടെ ഉറ്റ സുഹൃത്തുക്കൾ ക്രൂരമായി കൊലപ്പെടുത്തിയതാണ്...
text_fieldsമുംബൈ: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് അർധരാത്രി നടത്തിയ പാർട്ടിക്കിടെ യുവതി മരിച്ച സംഭവത്തിൽ ഉറ്റ സുഹൃത്തുക്കളായ രണ്ടുപേർ അറസ്റ്റിൽ. മുംബൈ ഖാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 19കാരി ജാൻവി കുർകേജ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് വെളിപ്പെടുത്തി. സൈക്കോളജി വിദ്യാർഥിനിയായ ജാൻവിയെ ഏറ്റവുമടുത്ത സുഹൃത്തുക്കളായ ദിയ പദാങ്കറും ശ്രീ ജോഗ്ദാങ്കറും ചേർന്ന് ക്രൂരമായി മർദിച്ചും സ്റ്റെയർ േകസിൽ തലയിടിച്ചും കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വിശദീകരിച്ചു.
ജാൻവിയുടെ തലയോട്ടിയുടെ മുൻവശത്തും പിന്നിലും ക്ഷതമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. പരിക്കുപറ്റി ഏറെനേരം രക്തത്തിൽ കുളിച്ചുകിടന്ന മകളെ ആരെങ്കിലും സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. പിതാവിന്‍റെ ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് ജാൻവിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്.
വീട്ടിൽനിന്ന് അവളെ കൂട്ടിപ്പോയത് മരണത്തിലേക്ക്
വ്യാഴാഴ്ച രാത്രി 7.30ന് പിതാവിന്‍റെ ബർത്ത്േഡ ആഘോഷിക്കുന്ന സമയത്ത് ദീപയും ജോഗ്ദാങ്കറും ജാൻവിക്കൊപ്പം അവളുടെ സാന്താക്രൂസിലുള്ള വീട്ടിലുണ്ടായിരുന്നു. കേക്ക് മുറിച്ചതിനുശേഷം ഖാറിലെ 14ാംറോഡിലുള്ള ഭഗ്വൻതി ഹൈറ്റ്സ് എന്ന ഫ്ലാറ്റിൽ നടക്കുന്ന പുതുവർഷ പാർട്ടിക്കായി മൂവരും അേങ്ങാട്ടുപോയി. ഈ പാർട്ടിക്കിടെ ദീപയും ജോഗ്ദാങ്കറും ആരും കാണാതെ പുറത്തേക്ക് പോയത് ജാൻവിയുടെ ശ്രദ്ധയിൽപെട്ടു. അവരുടെ നീക്കങ്ങൾ അത്ര ശരിയല്ലെന്ന് തോന്നിയ ജാൻവി അക്കാര്യം ചോദ്യം ചെയ്തതാണ് ഇരുവർക്കും ദേഷ്യം തോന്നാൻ കാരണമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ഇതേച്ചൊല്ലി ജാൻവിയുമായി ഇടഞ്ഞ ദീപയും ജോഗ്ദാങ്കറും അവളെ ആക്രമിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജാൻവി മരിച്ചത്.
ബഹുനില കെട്ടിടത്തിന്‍റെ ടെറസിൽനിന്ന് താഴേക്ക് വീണാണ് മരണമെന്നായിരുന്നു തുടക്കത്തിൽ പ്രചരിച്ചിരുന്നത്. എന്നാൽ, പുലർച്ചെ മൂന്നുമണിേയാടെ പൊലീസ് എത്തുേമ്പാൾ ഫ്ലാറ്റിന്‍റെ രണ്ടാം നിലയിലെ സ്റ്റെയർകേസിനോട് േചർന്ന് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ജാൻവി. ഭഗവൻതി ഹൈറ്റ്സിൽ പാർട്ടി സംഘടിപ്പിച്ച യാഷ് അഹൂജ എന്നയാളാണ് ഖാർ പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുന്നത്. പൊലീസ് എത്തി ബാന്ദ്രയിലെ ഭാഭ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുേമ്പ തന്നെ ജാൻവി മരണത്തിന് കീഴടങ്ങിയിരുന്നു. ഇതേ തുടർന്നാണ് കൊലപാതകക്കുറ്റം ചുമത്തി ദീപയേയും ജോഗ്ദാങ്കറെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പാർട്ടിയിൽ 12 പേരടങ്ങിയ സംഘം
ടെറസിന് മുകളിൽ സംഘടിപ്പിച്ച പാർട്ടിക്കിടെ താഴേക്ക് വീണാണ് മരണം സംഭവിച്ചെന്നത് ശരിയല്ലെന്ന് ജാൻവിയുടെ അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. 'അവൾ റൂഫ് േടാപ്പിൽന്ന് വീണതല്ല. ക്രൂരമായി മർദിച്ച ശേഷം മുടിയിൽ പിടിച്ച് സ്റ്റെയർകേസിലൂടെ അവളെ രണ്ടാം നില വരെ വലിച്ചിഴക്കുകയായിരുന്നു. പടികളിൽ മുഴുവൻ ചോരപ്പാടുകളാണ്' -സുഹൃത്തുക്കളിലൊരാൾ പറഞ്ഞു. 12 പേരടങ്ങിയ സുഹൃദ് സംഘമാണ് ജാൻവിെക്കാപ്പം പുതുവത്സരാഘോഷത്തിനായി ഭഗവൻതി ഹൈറ്റ്സിലെത്തിയിരുന്നത്. ജാൻവിയുടെ മുടി പിടിച്ച് സ്റ്റെയർകേസിലൂടെ വലിച്ചിഴച്ചുവെന്നത് ശരിയല്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം.
'പാർട്ടിക്കിടെ ജോഗ്ദാങ്കർ എല്ലാ പെൺകുട്ടികളോടും അടുത്ത് ഇടപഴകുന്നത് ജാൻവി ശ്രദ്ധിച്ചിരുന്നു. തുടർന്നാണ് പാർട്ടിക്കിടെ ദീപയുമൊത്ത് അയാൾ മുങ്ങിയത്. ഇവരുടെ കള്ളക്കളി ജാൻവി കൈയോടെ പിടിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തതാണ് വാഗ്വാദത്തിനും പിന്നീട് മർദനത്തിനും വഴിയൊരുക്കിയത്. ദീപയും ജോഗ്ദാങ്കറും ചേർന്ന് ജാൻവിയുടെ തല പലതവണ സ്റ്റെയർകേസിന്റെ കൈവരിയിലിടിച്ചു. നിലത്തുവീണ അവളുടെ തലയിൽ ശക്തിയായി ചവിട്ടുകയും ചെയ്തു. തലപൊട്ടി ചോര ശക്തിയായി ഒഴുകിയിട്ടും ആരും അവളെ തിരിഞ്ഞുേനാക്കിയില്ല.
പിന്നീട് ആ കെട്ടിടത്തിൽനിന്ന് പുറത്തുകടന്ന ജോഗ്ദാങ്കർ സിയോൺ ആശുപത്രിയിൽ ചികിത്സ തേടി. മുഖത്ത് നിസാര പരിക്കേറ്റ ദീപ ഹിന്ദുജ ഹോസ്പിറ്റലിലുമെത്തി.' -ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അമിതമായി മദ്യപിച്ചിരുന്നതിനാൽ, നടന്ന കാര്യങ്ങളൊന്നും തങ്ങൾക്ക് ഓർമയില്ലെന്നാണ് അറസ്റ്റിലായ പ്രതികൾ പറയുന്നതെന്ന് ഖാർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ഗജാനൻ കബ്ദുലെ പറഞ്ഞു.
'ആരും എന്‍റെ മകളെ രക്ഷിച്ചില്ല'
'എന്‍റെ മകെള പാർട്ടിക്കായി കൂട്ടിക്കൊണ്ടുപോയ സുഹൃത്തുക്കെളാന്നും എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള മര്യാദ കാണിച്ചില്ല. എന്‍റെ മകൾ 2.15ന് മരിച്ചുവെന്ന് എനിക്ക് ഫോൺ വന്നത് പുലർച്ചെ അഞ്ചു മണിക്കാണ്. ആരും രക്ഷക്കെത്താതെ എന്‍റെ മകൾ ഏറെ നേരം രക്തത്തിൽ കുളിച്ചുകിടന്നു. ആരെങ്കിലുമൊന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ എന്‍റെ മോളുടെ ജീവൻ രക്ഷിക്കാമായിരുന്നു' -ജാൻവിയുടെ മാതാവ് നിദ്ദി കുക്റേജ കണ്ണീരോടെ പറഞ്ഞു. ഇവിടുത്തെ നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും എനിക്ക് വിശ്വാസമുണ്ട്. സത്യം മുംബൈ പൊലീസ് പുറത്തുകൊണ്ടുവരുമെന്നാണ് എന്‍റെ വിശ്വാസം. എന്‍റെ മോൾമിടുക്കിയായിരുന്നു. വിദേശത്ത് പഠിക്കാൻ പോവുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു അവൾ. ഇപ്പോൾ അവർ ജീവിച്ചിരിപ്പില്ല. ഇന്നലെ രാത്രി ഞങ്ങളൊന്നിച്ചാണ് അവളുടെ പിതാവിന്‍റെ ജന്മദിനം ആേഘാഷിച്ചത്' -തലേദിവസത്തെ പിറന്നാൾ ആഘോഷത്തിന്‍റെ ചിത്രങ്ങളിലേക്ക് നോക്കി ഖാർ പൊലീസ് സ്റ്റേഷനു പുറത്ത് ആ അമ്മ വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.