എക്സിറ്റ് അടച്ചു, ഐ.ഡി കാർഡ് പിടിച്ചുവെച്ചു; ബി.ജെ.പി സെമിനാറിൽ വിദ്യാർഥികളെ നിർബന്ധപൂർവം പങ്കെടുപ്പിച്ച് കോളേജ് അധികൃതർ
text_fieldsന്യൂഡൽഹി: കേന്ദ്ര മന്ത്രിയുടെ മകനും ബി.ജെ.പി നേതാവുമായ പിയൂഷ് ഗോയലിന്റെ മകൻ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ വിദ്യാർഥികളെ നിർബന്ധിച്ച് സ്വകാര്യ കോളേജ്. മുംബൈയിലെ താക്കൂർ കോളേജ് ഓഫ് സയൻസ് ആൻഡ് കൊമേഴ്സിലാണ് സംഭവം. അടുത്ത ദിവസം പരീക്ഷയുണ്ടായിട്ടും വിദ്യാർഥികളെ ഏഴാം നിലയിലെ വേദിയിലെത്തിക്കുകയായിരുന്നു. വേദിയിലെത്തിയ ശേഷമാണ് പിയൂഷ് ഗോയലിന്റെ മകൻ ദ്രുവ് ഗോയലിന് ആതിഥേയത്വം വഹിക്കാനായിരുന്നു ചടങ്ങെന്ന് മനസിലായതെന്നും തങ്ങളോട് സംഭവം വിശദീകരിച്ചിരുന്നില്ലെന്നുമാണ് വിദ്യാർഥികളുടെ പ്രതികരണം.
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മോദി സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് വിവരിച്ച് പുതിയ വോട്ടർമാരെ ആകർഷിക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം.
അതേസമയം പരിപാടിക്കെത്തിയ വിദ്യാർഥികളിൽ നിന്നുമുയർന്ന വിയോജിപ്പുകളേയും കോളേജ് അടിച്ചമർത്തി. പരിപാടിയുടെ വീഡിയോ എടുക്കുന്നതിനും വിദ്യാർഥികൾക്ക് വിലക്കുണ്ടായിരുന്നു. ഇവർ പുറത്തേക്ക് പോകാതിരിക്കാൻ എക്സിറ്റുകൾ അടച്ചിട്ടതായും റിപ്പോർട്ടിലുണ്ട്. ഗോയൽ വേദിയിൽ നിന്നിറങ്ങിയ ഉടൻ പരിപാടിയോട് സഹകരിക്കാത്തതിന് പ്രധാനാധ്യാപകൻ വിദ്യാർഥികളെ ശകാരിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.