ഗുജറാത്തിൽ കെട്ടിടത്തിന് തീപിടിച്ച് 19 വിദ്യാർഥികൾ മരിച്ചു
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ട്യൂഷൻ ക്ലാസ് നടക്കുന്ന കെട്ടിടത്തിന് തീപിടിച്ച് 19 വിദ്യാ ർഥികൾ വെന്തുമരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൂറത്തിെല സർ താന മേഖലയിലെ ‘തക്ഷശില’ എന്ന പേരിലുള്ള രണ്ടുനില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട ്ടിടത്തിെൻറ രണ്ടാം നിലയിലായിരുന്നു ട്യൂഷൻ ക്ലാസുകൾ. കത്തിയമർന്ന കെട്ടിടത്തിെൻറ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് നാലുപേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മരിച്ചവരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിെൻറ രണ്ടാം നിലയിൽ നിന്ന് വിദ്യാർഥികൾ പുറത്തേക്ക് ചാടുന്ന വിഡിയോ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്്്്. സംഭവത്തിന് ഉത്തരവാദിയാവർക്കെതിരെ നടപടിയെടുക്കുമെന്ന് നവസാരിയിലെ ബി.ജെ.പി എം.പി സി.ആർ. പട്ടേൽ പറഞ്ഞു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തെ ഓർത്ത് ദുഃഖമുണ്ടെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സർക്കാറിനും പ്രാദേശിക ഭരണകൂടത്തിനും ദുരന്തത്തിനിരയായവരുടെ കുടുംബത്തിനും കഴിയാവുന്ന എല്ലാ സഹായവും നൽകാൻ നിർദേശം നൽകിയതായി പ്രധാനമന്ത്രി അറിയിച്ചു.
Massive fire in a building in Surat. Around 10 people jumped off breaking windowpanes. pic.twitter.com/fcApZbhRSx
— Mahesh Langa (@LangaMahesh) May 24, 2019
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.