അലീഗഢിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു; പ്രതിഷേധം അക്രമാസക്തമായി
text_fieldsഅലിഗഢ്(യു.പി): അലിഗഢ് മുസ്ലിം സർവകലശാലയിൽ പിഎച്ച്.ഡി പ്രവേശന പരീക്ഷക്ക് തയാ റെടുക്കുകയായിരുന്ന വിദ്യാർഥി ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത് പ്രതിഷേധങ്ങൾക്ക ് കാരണമായി. സർവകലശാലയിലെ മുൻ പി.ജി വിദ്യാർഥിയും പിലിഭിത് സ്വദേശിയുമായ അനസ് ശംസിയാണ് (23) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചത്.
സോഷ്യൽ വർക്കിൽ പി.ജി പൂർത്തിയാക്കിയ ശംസി പിഎച്ച്.ഡി പ്രവേശനപരീക്ഷക്ക് തയാറെടുക്കുന്നതിനായി മൂന്നുദിവസം മുമ്പ് കാമ്പസിലെ പഴയ ഹോസ്റ്റൽ മുറിയിൽ എത്തിയതായിരുന്നുവെന്ന് എ.എം.യു വക്താവ് ശാഫി കിദ്വായ് പറഞ്ഞു. വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥി അന്തർമുഖനായിരുന്നുവെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മുറിയിലെ സഹവിദ്യാർഥികൾ പുറത്തുപോയ സമയത്ത് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥിയുടെ മരണത്തിൽ സർവകലാശാല അധികൃതർ തുടർനടപടി വൈകിച്ചതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വിദ്യാർഥികൾ നടത്തിയ മാർച്ച് അക്രമാസക്തമായി. സിറ്റി പൊലീസ് സൂപ്രണ്ട് അഭിഷേക് കുമാറിെൻറ വാഹനത്തിനുനേരെ കല്ലെറിഞ്ഞ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തെ തുടർന്ന് കാമ്പസിലെ സുരക്ഷ ശക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.