ഹിജാബിന് ഐക്യദാർഡ്യം: നീലഷാളണിഞ്ഞ് ജയ്ഭീം മുഴക്കി വിദ്യാർഥികൾ; സഹപാഠികളെ ക്ലാസിൽ പ്രവേശിപ്പിക്കണമെന്ന്
text_fieldsകർണാടകയിലെ ശിരോവസ്ത്ര വിവാദത്തിന് പുതിയ നിറം പകർന്ന് ഒരുകൂട്ടം വിദ്യാർഥികൾ രംഗത്ത്. ഹിജാബിനെചൊല്ലിയുള്ള വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ഐ.ഡി.എസ്.ജി കോളേജിലെതന്നെ ഒരു സംഘം വിദ്യാർഥികൾ ഹിജാബിന് അനുകൂലമായി രംഗത്തുവന്നത്. നീല ഷാൾ അണിഞ്ഞും ജയ്ഭീം മുഴക്കിയും ഇവർ ഹിജാബിന് പിന്തുണ നൽകുകയായിരുന്നു
ശിരോവസ്ത്രം അണിഞ്ഞ തങ്ങളുടെ സഹപാഠികളെ ക്ലാസിൽ പ്രവേശിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കോളേജിലെ ഒരുസംഘം വിദ്യാർഥികൾ ഹിജാബ് മറയാക്കി വർഗീയത പരത്തുകയാണെന്നും ഇവർ ആരോപിക്കുന്നു.
ഹിജാബ് ധരിക്കുന്നത് തടയുന്നതിനെതിരെ 'ഐ ലൗവ് ഹിജാബ്' എന്ന പേരിൽ പ്രതിഷേധ കാമ്പയിനുമായും വിദ്യാർഥികൾ രംഗത്ത് എത്തിയിട്ടുണ്ട്.
ഹിജാബ് ധരിച്ചതിൻറെ പേരിൽ കോളേജിന് പുറത്ത് തടയപ്പെട്ട പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൈസൂരു ജില്ലയിലെ വിദ്യാർഥികൾ കാമ്പയിൻ ആരംഭിച്ചത്. പതിറ്റാണ്ടുകളായി മുസ്ലിം പെൺകുട്ടികൾ നിശ്ചയിക്കപ്പെട്ട കോളേജ് യൂണിഫോമിന്റെ കൂടെ ഹിജാബ് ധരിച്ച് വിവിധ തലത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തിയിരുന്നു. ഇതാണിപ്പോൾ തടയാൻ ശ്രമം നടക്കുന്നത്.
അതേസമയം സ്‌കൂളുകളിലും കോളജുകളിലും യൂനിഫോം ഡ്രസ് കോഡ് കൊണ്ടുവന്നിരിക്കുകയാണ് കർണാടക സർക്കാർ. സ്‌കൂൾ, കോളജ് കാമ്പസുകളിൽ യൂനിഫോം നിർബന്ധമായും ധരിക്കണമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞ ശനിയാഴ്ച വൈകി ഉത്തരവിട്ടിരുന്നു. ഏത് ഡ്രസ് കോഡ് വെണമെന്ന് അതാത് സ്കൂളുകൾക്കും കോളജുകൾക്കും തീരുമാനിക്കാം.
സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിച്ച പെൺകുട്ടികൾക്ക് പ്രവേശനം വിലക്കിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സംസ്ഥാനം മുഴുവൻ ഏക യൂനിഫോം നിയമം നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലും കോളജുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സർക്കാർ അംഗീകരിച്ച യൂനിഫോം ധരിക്കണമെന്നാണ് നിർദേശം.
സ്വകാര്യ കോളജുകളിലെ വിദ്യാർഥികൾ മാനേജ്‌മെന്റ് അംഗീകരിച്ച യൂനിഫോം ധരിക്കണം. അതുപോലെ, എല്ലാ പിയു കോളേജുകളിലെയും വിദ്യാർഥികൾ കോളജ് വികസന കൗൺസിൽ (സി.ഡി.സി) അംഗീകരിച്ച യൂനിഫോം ധരിക്കണം. സ്ഥാപനങ്ങൾ ഹിജാബ് നിരോധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.