വിദേശ മെഡിക്കൽ പഠനത്തിനും ‘നീറ്റ്’ വന്നേക്കും
text_fieldsന്യൂഡൽഹി: വിദേശത്ത് എം.ബി.ബി.എസ് പഠനത്തിന് പോകുന്ന വിദ്യാർഥികൾക്കും ‘നീറ്റ്’ (ദേശീയ യോഗ്യത പ്രവേശന പരീക്ഷ) നിർബന്ധമാക്കുന്ന നിർദേശം സർക്കാറിെൻറ സജീവ പരിഗണനയിൽ. 2016ലാണ് രാജ്യത്തെ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ മെഡിക്കൽ പഠനത്തിന് ‘നീറ്റ്’ നിലവിൽവന്നത്.
വിദേശത്ത് എം.ബി.ബി.എസ് കഴിഞ്ഞുവരുന്നവർക്ക് മെഡിക്കൽ കൗൺസിലിെൻറ പരീക്ഷ പാസായാൽ മാത്രമേ ഇന്ത്യയിൽ ചികിത്സ നടത്താൻ രജിസ്ട്രേഷൻ നൽകുന്നുള്ളൂ. എന്നാൽ, ഇവരിൽ 12 മുതൽ 15 ശതമാനം മാത്രമാണ് ഇൗ കടമ്പ കടക്കുന്നത്. ഇത് പാസാകാത്തവർ നിയമവിരുദ്ധമായി ചികിത്സ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നേതാദ്യോഗസ്ഥൻ വ്യക്തമാക്കി. യോഗ്യതയുള്ള വിദ്യാർഥികൾ മാത്രം വിദേശ സർവകലാശാലയിൽ പഠനം നടത്തിയാൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാവുമെന്നാണ് സർക്കാറിെൻറ വിലയിരുത്തൽ.
നിലവിൽ വിദേശത്ത് മെഡിക്കൽ പഠനത്തിന് പോകുന്ന വിദ്യാർഥി മെഡിക്കൽ കൗൺസിലിെൻറ സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി.
ഇന്ത്യയിൽനിന്ന് വർഷംതോറും 7000ത്തോളം വിദ്യാർഥികളാണ് വിദേശത്ത് എം.ബി.ബി.എസ് പഠനത്തിന് പോകുന്നത്. ഇവരിൽ ഭൂരിഭാഗവും ചൈന, റഷ്യ എന്നിവിടങ്ങളിലെ മെഡിക്കൽ കോളജുകളെയാണ് ആശ്രയിക്കുന്നത്. വിദേശ പഠനം കഴിഞ്ഞ് വരുന്നവർക്കുള്ള മെഡിക്കൽ കൗൺസിലിെൻറ പരീക്ഷ കഠിനമാണെന്ന് പരാതിയുണ്ടായിരുന്നു. എന്നാൽ, സർക്കാർ നിയോഗിച്ച സമിതി സിലബസിൽ പ്രശ്നങ്ങളിലെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.