വരാനിരിക്കുന്നത് ചൂടൻ രാത്രികൾ! നഗരങ്ങളിൽ മൂന്ന് ഡിഗ്രി വരെ ചൂട് കൂടുമെന്ന് പഠനം
text_fieldsകാൺപൂർ: വരും ദിവസങ്ങളിൽ രാജ്യത്തെ മിക്ക നഗരങ്ങളിലും രാത്രികാല ചൂട് കൂടുമെന്ന് പഠനം. രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കാൺപൂർ ഐ.ഐ.ടിയിലെ പ്രഫ. സച്ചിദാനന്ദ് ത്രിപാഠി തയാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നത്.
ആഗോള താപനവും നഗരത്തിലെ ചൂടും സംയോജിക്കുന്നതിനാലാണ് മഹാനഗരങ്ങളിൽ ചൂട് കൂടുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. പരിസ്ഥിതി മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച് പഠനം നടത്തിവരികയായിരുന്നു സച്ചിദാനന്ദ്. വരാനിരിക്കുന്ന ദിവസങ്ങളിൽ താപനില 48 മുതൽ 49 ഡിഗ്രി വരെ ഉയർന്നേക്കുമെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആഗോളതാപനത്തിന്‍റെ ഫലമായി രാജ്യത്ത് ഉയർന്ന താപനിലയുള്ള ദിവസങ്ങൾ കൂടുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 70 വർഷത്തിനിടയിലെ കടുത്ത ചൂടാണ് ഇക്കഴിഞ്ഞ മാർച്ചിൽ രേഖപ്പെടുത്തിയത്.
കാർബൺ ഡയോക്സൈഡിന്‍റെ അളവിൽ 30 ശതമാനം വർധനവാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 100 വർഷം മുൻപ് നിലനിന്നിരുന്ന താപനിലയെ അപേക്ഷിച്ച് താപനിലയിൽ ഒരു ഡിഗ്രി സെൽഷ്യസിന്‍റെ വർധനവുണ്ടായിട്ടുണ്ട്. 21-ാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ താപനിലയിൽ 2.5 മുതൽ മൂന്ന് ശതമാനം വരെ വർധനവുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.