കോവിഡ് രോഗലക്ഷണമില്ലാത്തവരിൽ നിന്നും പകരുന്നത് രോഗലക്ഷണമുള്ള രോഗികളുടേതിന് സമാനമായ വൈറസെന്ന് പഠനം
text_fields
ന്യൂഡൽഹി: രോഗലക്ഷണമിലാത്ത കോവിഡ് വൈറസ് വാഹകരിൽ നിന്നും പകരുന്നത് രോഗലക്ഷണമുള്ള രോഗികളുടേതിന് സമാനമായ വൈറസാണെന്ന് കണ്ടെത്തൽ. കൊറോണ വൈറസ് ബാധിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്ത ആളുകളിലും രോഗലക്ഷണങ്ങളുള്ളവരിലുള്ള അതേ തോതിൽ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയിൽ രോഗാണു വഹിക്കുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
ദക്ഷിണ കൊറിയയിലെ സൂൻചുൻയാങ് യൂനിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിൻ ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. മാർച്ച് ആറിനും26 നും ഇടയിൽ 300 ഓളം രോഗികളിൽ നിന്ന് എടുത്ത സാമ്പിളുകളാണ് പഠനത്തിനായി വിശകലനം ചെയ്തത്. ഇതിൽ 193 രോഗികൾ രോഗലക്ഷണങ്ങളുള്ളവരാണ്. പേർക്ക് രോഗലക്ഷണങ്ങളില്ല. രോഗലക്ഷണങ്ങളില്ലാത്ത 110 പേരിലും രോഗാണുവിെൻറ തോത് ലക്ഷണങ്ങളുള്ള വ്യക്തികളുടേതിന് സമാനമാണ്. ഇവരിൽ നിന്നും രോഗം പകരുന്നവർക്ക് രോഗലക്ഷണങ്ങൾ കണ്ടേക്കാമെന്നും വിദഗ്ധർ പറയുന്നു.
കോവിഡ് അണുബാധയുള്ള നിരവധി വ്യക്തികൾ ദീർഘകാലം ലക്ഷണമില്ലാതെ തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, പകർച്ചവ്യാധി പടരുന്നതിൻെറ ലക്ഷണങ്ങൾ കണക്കിലെടുക്കാതെ പരിശോധന വ്യാപിപ്പിച്ച് എല്ലാ രോഗബാധിതരെയും ക്വാറൻറീൻ ചെയ്യണെമന്നും പഠനം ആവശ്യപ്പെടുന്നു. കോവിഡ് 19 രോഗികളിൽ 30 ശതമാനം പേരിൽ ഒരിക്കലും രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് മുമ്പ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.