വാക്സിൻ എടുത്ത 20 ശതമാനം പേർക്ക് പ്രതിരോധശേഷി ഇല്ലെന്ന് പഠനം
text_fieldsന്യൂഡൽഹി: കോവിഡ് വാക്സിൻ രണ്ടുഡോസും സ്വീകരിച്ച 20 ശതമാനം ആളുകൾക്കും ആൻറിബോഡി ഇല്ലെന്ന് ക്ലിനിക്കൽ പരീക്ഷണം. ഇതോടെ രണ്ടു ഡോസ് എടുത്തവർക്കും ബൂസ്റ്റർ ഡോസ് കൂടി നൽകാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐ.സി.എം.ആർ) അനുമതി നൽകാൻ സാധ്യത.
വൈറസിെൻറ ജനിതകമാറ്റം സംബന്ധിച്ച ഇന്ത്യയിലെ പഠനത്തിനുള്ള കൂട്ടായ്മയിലെ ഭുവനേശ്വറിലെ ലൈഫ് സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എൽ.എസ്) ആണ് പഠനം നടത്തിയത്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരിലും നാലു മാസം മുതൽ ആറുമാസം വരെ കഴിയുേമ്പാഴേക്കും പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി പഠനഫലം തെളിയിക്കുന്നതായി 'ന്യൂ ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
ഗവേഷണകേന്ദ്രത്തിലെ രണ്ടു ഡോസും സ്വീകരിച്ച അധ്യാപകവിഭാഗത്തിലെ 23 ശതമാനം ആളുകളിലും ആൻറിബോഡി നെഗറ്റിവാണെന്നാണ് കണ്ടത്. ആൻറിബോഡി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകണമെന്ന് ഐ.എൽ.എസ് ഡയറക്ടർ ഡോ. അജയ് പരീദ പറഞ്ഞു. കോവിഡ് രോഗികളായിരുന്ന ചിലരിൽ 30,000ത്തിനും 40,000ത്തിനുമിടയിലായിരുന്നു ആൻറിബോഡി ഉണ്ടായിരുന്നത്. രണ്ടു ഡോസ് വാക്സിൻ എടുത്ത നല്ലൊരു വിഭാഗം ആളുകളിലും ആൻറിബോഡി 50ൽ താഴെയായിരുന്നു. 60നും 100നും ഇടയിലാണെങ്കിൽ പ്രതിരോധശേഷി ഉണ്ടെന്ന് കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.