രക്ഷകനായി സൂപ്പർ ഹിറോ സുബ്ഹാൻ ഖാൻ! ‘നഷ്ടമായാൽ എന്റെ ജീവൻ മാത്രം; വിജയിച്ചാൽ ഒമ്പതു ജീവനുകൾ’
text_fieldsപ്രളയം മുറിവേൽപ്പിച്ച തെലങ്കാനയിൽ നിന്നിതാ മനോഹരമായ ഒരു രക്ഷാദൗത്യത്തിന്റെ കഥ. ഖമ്മം ജില്ലയിലെ മുന്നേറു നദി കരകവിഞ്ഞ് പാലത്തോളം ഉയർന്നിരുന്നു. പ്രകാശ് നഗർ പാലത്തിൽ കുടുങ്ങിപ്പോയ ഒമ്പതു മനുഷ്യർ ജീവൻ രക്ഷിക്കണമെന്നാർത്തു വിളിച്ചെങ്കിലും മോശം കാലാവസ്ഥ മൂലം ഹെലികോപ്റ്ററിന് അവർക്കരികിലെത്താനായില്ല. മരണത്തെ മുഖാമുഖം കണ്ട അവർ ഒമ്പതുപേർ സഹായാഭ്യർഥനയുമായി അയച്ച വിഡിയോ സന്ദേശം പരസ്പരം പങ്കുവെക്കുന്നതിൽ കവിഞ്ഞ് മറ്റൊന്നും ചെയ്യാൻ ഉദ്യോഗസ്ഥർക്കും സാധിച്ചില്ല.
മറ്റു പലർക്കുമെന്ന പോലെ സുബ്ഹാൻ ഖാന്റെ ഫോണിലും ഈ മനുഷ്യർ ജീവനു വേണ്ടി നിലവിളിക്കുന്ന വിഡിയോ ക്ലിപ്പുകളെത്തി. കോരിച്ചൊരിയുന്ന മഴയത്ത് മറ്റൊന്നും ആലോചിക്കാൻ നിൽക്കാതെ ബുൾഡോസറുമെടുത്ത് അവർക്കരികിലേക്ക് പുറപ്പെട്ടു സുബ്ഹാൻ. കടുത്ത അപകട സാധ്യതയുള്ളതിനാൽ അവിടേക്ക് പോകരുതെന്ന് കൂട്ടുകാരിൽ ചിലർ വിലക്കാൻ ശ്രമിച്ചു.
അവരോട് സുബ്ഹാൻ പറഞ്ഞു: ‘ഞാൻ എന്തായാലും ഇറങ്ങിപ്പുറപ്പെട്ടു കഴിഞ്ഞു. നഷ്ടപ്പെട്ടാൽ എന്റെ ജീവൻ മാത്രമേ നഷ്ടമാവൂ, ഈ ദൗത്യം വിജയിച്ചാൽ ഒമ്പതു മനുഷ്യരുടെ ജീവൻ രക്ഷപ്പെടുത്താൻ എനിക്കാവും. നല്ലതു സംഭവിക്കാൻ നിങ്ങൾ പ്രാർഥിക്കുക’. എല്ലാ വൈതരണികളും മറികടന്ന് പാലത്തിൽ കുടുങ്ങിയവർക്കരികിലെത്തിയ സുബ്ഹാൻ ഒമ്പതു മനുഷ്യരേയും രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചു. സ്വന്തം ജീവൻ പണയം വെച്ച് നടത്തിയ ഈ ജീവരക്ഷാ ദൗത്യത്തിന് കൈയടിക്കുകയാണ് തെലങ്കാനയിലെ ജനങ്ങളൊന്നാകെ. യഥാർഥ ധീരനാവാൻ ധൈര്യം മാത്രം പോരാ, നല്ലൊരു ഹൃദയവും വേണമെന്നാണ് കെ.ടി. രാമറാവു പ്രതികരിച്ചത്.
If I go, it is one life, if I return, I will save nine lives: this was the courage shown by #Subhankhan who took a JCB to bring back 9 people marooned on Prakash Nagar Bridge #Khammam from early hrs on Sept1; You can hear daughter brimming with pride #MyDaddyBravest #RealLifeHero pic.twitter.com/tbthGfUhRB
— Uma Sudhir (@umasudhir) September 3, 2024
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.