Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2023 1:14 AM GMT Updated On
date_range 31 July 2023 1:14 AM GMTആദായനികുതി റിട്ടേൺ സമർപ്പണം: അവസാന തീയതി ഇന്ന്
text_fieldsbookmark_border
ന്യൂഡൽഹി: ശമ്പളക്കാർക്കും കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്തവർക്കും മുൻവർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ഇന്നവസാനിക്കും.
അവസാന തീയതിയായ ജൂലൈ 31 നീട്ടാനിടയില്ലെന്ന് നേരത്തെ അധികൃതർ സൂചന നൽകിയിരുന്നു. 2022-23 സാമ്പത്തിക വർഷം നേടിയ വരുമാനത്തിന്റെ ആദായനികുതി റിട്ടേണുകൾ ആറു കോടിയിലധികം സമർപ്പിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച മാത്രം 26.76 ലക്ഷം വന്നു. കഴിഞ്ഞ വർഷം ജൂലൈ 31വരെ സമർപ്പിക്കപ്പെട്ട റിട്ടേണുകളേക്കാൾ കൂടുതൽ ഇതുവരെ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story