തെമ്മാടിത്തരം കാണിക്കുന്നു; ബി.ജെ.പി ഐ.ടി സെല്ലിനെതിരെ സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ അപവാദ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ സുബ്രമണ്യൻ സ്വാമി. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ തനിക്കെതിരെ വ്യാജ ട്വീറ്റുകളിലൂടെ കാമ്പയിൻ നടത്തുന്നതായും അദ്ദേഹം ആരോപിച്ചു.
'ബി.ജെ.പി ഐ.ടി സെല്ലിൽ തെമ്മാടിത്തരം നടക്കുന്നു. ചില അംഗങ്ങൾ വ്യാജ ട്വീറ്റുകളിലൂടെ തനിക്കെതിരെ വ്യക്തിപരമായി അപവാദപ്രചാരണം നടത്തുന്നു. ഇതിൽ പ്രകോപിതരായ തെൻറ അനുയായികൾ മറുപടിയായി വ്യക്തിഹത്യ നടത്തുകയാണെങ്കിൽ, ഐ.ടി സെല്ലിെൻറ പ്രവൃത്തികൾ ബി.ജെ.പി ഉത്തരവാദിത്തം ഏറ്റെടുക്കാത്തതുപോലെ ഞാനും ഉത്തരവാദിത്തം ഏറ്റെടുക്കില്ല' -സുബ്രമണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.
'ഞാൻ അവഗണിക്കാം, പക്ഷേ ബി.ജെ.പി അവരെ പുറത്താക്കണം. ഒരു മാളവ്യ കഥാപാത്രം കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുന്നു. ഞങ്ങളുടേത് മര്യാദാ പുരുഷൻമാരുടെ പാർട്ടിയാണ്. ഒരിക്കലും രാവണെൻറയോ ദുശാസ്സനെൻറയോ അല്ല' -മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.