കണ്ണന്താനത്തിെൻറ പ്രസ്താവന വിഡ്ഢിത്തമെന്ന് സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: ആധാർ വിവാദവുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിെൻറ പ്രസ്താവനക്കെതിരെ മുതിർന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി. മന്ത്രിയുടെ പ്രസ്താവന വിഡ്ഢിത്തമാണെന്ന് പറഞ്ഞ സ്വാമി ഇൗ വിഷയത്തിൽ അമേരിക്കയും ഇന്ത്യയും തമ്മിൽ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി.
ആധാർ വിവരങ്ങൾ ചോരുേമ്പാൾ മാത്രമേ പ്രശ്നമുള്ളൂവെന്നും യു.എസ് വിസക്കായി പത്തുേപജുള്ള ഫോം പൂരിപ്പിച്ചു നൽകുേമ്പാൾ സ്വന്തം ഭാര്യക്കുപോലും അറിയാത്ത കാര്യങ്ങൾ വെളിപ്പെടുത്താനും വെള്ളക്കാരനു മുമ്പിൽ നഗ്നരാകാനും ഒരു മടിയുമില്ലെന്നുമുള്ള കണ്ണാന്തനത്തിെൻറ പ്രസ്താവന വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.