മലപ്പുറത്ത് അഫ്സ്പ പ്രഖ്യാപിക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി
text_fieldsന്യൂഡൽഹി: മലപ്പുറത്ത് പ്രത്യേക സൈനിക നിയമമായ അഫ്സ്പ പ്രഖ്യാപിക്കാൻ കേരള സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് മുതിർന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി.
ദ വീക് വാരികക്ക് നൽകിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമിയുടെ അഭിപ്രായ പ്രകടനം.
'മലപ്പുറം സ്ഫോടനം ഇസ് ലാമിക് സ്റ്റേറ്റിെൻറ ഡ്രസ് റിഹേഴ്സലാണ്. സി.പി.എം ചെയ്ത പാപമാണ് മലപ്പുറം ജില്ല. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ ജില്ലയിൽ പ്രത്യേക നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. നിലവിൽ ജില്ലയിലെ സ്ഥിതി ഗതികൾ പരിശോധിക്കണമെന്ന് ഞാൻ കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെടുന്നു.' അഭിമുഖത്തിൽ സ്വാമി പറഞ്ഞു.
നവംബർ ഒന്നിന് മലപ്പുറം കലക്ടറേറ്റ് വളപ്പിലെ വാഹനത്തിൽ സ്ഫോടനമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.