ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനം കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന് സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതോടെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനം കോവിഡ് ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാവും രാജ്യസഭ എം.പിയുമായ സുബ്രമണ്യൻ സ്വാമി. ഡൽഹിയിൽ എട്ടുനിലകളിലുള്ള കെട്ടിടമാണ് ബി.െജ.പി ആസ്ഥാനം.
രാജ്യതലസ്ഥാനത്ത് കോവിഡ് സാഹചര്യം മെച്ചെപ്പടുന്നതുവരെ ബി.ജെ.പിയുടെ പഴയ ഓഫിസായ അശോക റോഡ് സർക്കാർ ബംഗ്ലാവ് താൽക്കാലിക ഒാഫിസായി ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സുബ്രമണ്യൻ സ്വാമിയുടെ ആവശ്യത്തോട് മറ്റു ബി.ജെ.പി നേതാക്കൾ പ്രതികരിച്ചിട്ടില്ല.
രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ സ്ഥലമാണ് ഡൽഹി. കോവിഡ് പടർന്നതോടെ സ്റ്റേഡിയം ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ കോവിഡ് താൽകാലിക ആശുപത്രിയാക്കി മാറ്റിയിരുന്നു. വെള്ളിയാഴ്ച 19,832കേസുകളും വ്യാഴാഴ്ച 19,133 കേസുകളുമാണ് ഡൽഹിയിൽ റിേപ്പാർട്ട് ചെയ്തത്. വെള്ളിയാഴ്ച 314 മരണവും സ്ഥിരീകരിച്ചു. 24.92 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.