തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന്കത്തയച്ചു. മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായതോടെ, തമിഴ്‌നാട്ടില്‍ ഭരണം സ്തംഭിച്ചിരിക്കുകയാണ്. സർവീസിൽ നിന്നും വിരമിച്ച ചീഫ് സെക്രട്ടറിയാണ് ഇപ്പോൾ സംസ്ഥാനം ഭരിക്കുന്നത്. ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ പകരം ചുമതല ഇതുവരെ ആര്‍ക്കും നല്‍കിയിട്ടില്ല.
ഇതോടെ ക്രമസമാധാനം അടക്കം സംസ്ഥാനഭരണം താളം തെറ്റിയിരിക്കുകയാണെന്നും സുബ്രമണ്യൻ സ്വാമി കത്തിൽ പറയുന്നു. സർക്കാർ ഭരണം ഇല്ലാതായതോടെ തമിഴ്നാടിെൻറ തെക്കൻ ഭാഗങ്ങളിൽ െഎ.എസ്, നക്സൽ, എൽ.ടി.ടി.ഇ പോലുള്ള ഭീകര സംഘടനകൾ തമ്പടിച്ചിരിക്കുകയാണ്. ജയലളിത പുർണ ആരോഗ്യ സ്തിഥിയിലേക്ക് വരുന്നത് വരെ ആറ് മാസത്തേക്ക് നിയമസഭ സസ്പെൻറ് ചെയ്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് സ്വാമി കത്തിൽ പറയുന്നു. ചെന്നൈയിലും തെക്കൻ ജില്ലകളിലും ഭീകര പ്രവർത്തനങ്ങൾ ശക്തി പ്രാപിച്ചതിനെ തുടർന്ന് ആ സ്ഥലങ്ങളിൽ പ്രത്യേക സൈനിക നിയമമായ അഫ്സപ പ്രഖ്യാപിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
Centre should consider dejure President's Rule in TN for 6 months so that JJ can undergo full medical treatment. Law& Order is in bad shape
— Subramanian Swamy (@Swamy39) October 6, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.