രാമക്ഷേത്രം ബി.ജെ.പി പ്രകടനപത്രികയുടെ ഭാഗം: സുബ്രമണ്യൻ സ്വാമി
text_fieldsന്യൂഡെൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്രവിഷയത്തിൽ പ്രസ്താവനയുമായി ബി.ജെ.പി എം.പി സുബ്രമണ്യൻ സ്വാമി രംഗത്തെത്തി. ബി.ജെ.പിയുടെ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുടെ ഭാഗമാണ് രാമക്ഷേത്രം, ജനങ്ങൾക്ക് നൽകിയ ഉറപ്പിൽ നിന്ന് ഒളിച്ചോടാൻ ഞങ്ങൾക്ക് സാധിക്കില്ലെന്ന് സ്വാമി വ്യക്തമാക്കി.
ഈ വിഷയത്തിൽ സംഘർഷമല്ല, മറിച്ച് സുപ്രീംകോടതി ഇടപ്പെട്ടുകൊണ്ടുള്ള ഒരു തീരുമാനമാണ് വേണ്ടതെന്നും സ്വാമി ആവശ്യപ്പെട്ടു. എന്നാൽ സ്വാമിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. രാമനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ഡി.പി.സിംഗ് കുറ്റപെടുത്തി.
അതേസമയം അയോധ്യയിലെ രാമായണ മ്യൂസിയത്തിനെതിരെ ബി.ജെ.പി രാജ്യസഭ എം.പി വിനയ്കട്യാർ രംഗത്തെത്തി. ജനങ്ങൾ ആഗ്രഹിക്കുന്നത് രാമക്ഷേത്രമാണെന്നും അല്ലാതെ രാമായണ മ്യൂസിയമല്ലെന്നും അദ്ദേഹം തുറന്നടിച്ചു. മ്യൂസിയത്തിന് അധികം പ്രാധാന്യം നൽേകണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.