പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന് മന്ത്രി
text_fieldsന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിപ്രകാരം അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ പാചകവാതക സിലിണ്ടര്‍ ലഭിക്കും. സബ്സിഡി നിർത്തലാക്കിയെന്നതിെൻറ പേരിലുള്ള പ്രതിപക്ഷം ബഹളം അടിസ്ഥാനരഹിതമാണെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
പാചകവാതക വില കൂട്ടാനും സബ്‌സിഡി കുറക്കാനുമുള്ള തീരുമാനം യു.പി.എ സര്ക്കാരിേൻറതാണ്. ഈ സര്‍ക്കാര്‍ പാവപ്പെട്ടവരെ വഞ്ചിക്കില്ല. എന്നാൽ അനര്‍ഹരെ ആനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പാചക വാതക വില മാസന്തോറും വർധിപ്പിക്കാനും സബ്സിഡി നിർത്തലാക്കാനുമുള്ള സർക്കാർ തീരുമാനത്തിനെതിരെ എം.പിമാരായ സീതാറാം യെച്ചൂരി, ഗുലാം നബി ആസാദ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. സബ്സിഡി നിർത്തലാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെ പാർലമെൻറിെൻറ ഇരുസഭകളിലും പ്രതിഷേധമുയർന്നു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭ രണ്ട് തവണ നിര്‍ത്തിെവക്കേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.