യുക്രെയ്നിലെ വിജയകരമായ രക്ഷാദൗത്യം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും -അമിത് ഷാ
text_fieldsയുക്രെയ്നിൽ നിന്നും ഇന്ത്യൻ വംശജരെ രക്ഷിക്കാനുള്ള ദൗത്യം വിജയകരമായി മുന്നേറുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ. ജനുവരി മുതൽ യുക്രെയ്നിലെ സ്ഥിതിഗതികൾ സർക്കാർ നിരന്തരം വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15 ന് തന്നെ രാജ്യം വിടാനുള്ള നിർദ്ദേശം സർക്കാർ കൈമാറിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്നെതിരായ ആക്രമണം ആരംഭിക്കുന്നത്. ഇനിയും നിരവധി ഇന്ത്യക്കാർ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനോടകം 13,000ത്തോളം ഇന്ത്യൻ പൗരന്മാരാണ് യുദ്ധ ഭൂമിയിൽ നിന്നും തിരിച്ചെത്തിയത്. മറ്റുള്ളവർക്കായി സർക്കാർ കൂടുതൽ വിമാനങ്ങൾ ഒരുക്കിയതായി അമിത് ഷാ പറഞ്ഞു. യുക്രെയ്ൻ അതിർത്തി അടച്ചതോടെ അയൽ രാജ്യങ്ങളായ റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട് എന്നീ രാജ്യങ്ങൾ വഴിയാണ് സർക്കാർ ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്തിയതെന്നും അമിത് ഷാ പറഞ്ഞു.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഉത്തർപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന വോട്ടെടുപ്പ് മാർച്ച് 7ന് നടക്കും. മാർച്ച് 10നായിരിക്കും വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.