'സുഖമാണോ സർ? ഏറെ സേന്താഷമുണ്ട്'....മഞ്ഞുരുകിയ കൂടിക്കാഴ്ചയിൽ ഒന്നായി സിധുവും ക്യാപ്റ്റനും -വിഡിയോ
text_fieldsചണ്ഡിഗഢ്: ക്യാപ്റ്റനെ കണ്ടമാത്രയിൽ കൈകൂപ്പി 'ഗാർഡെടുത്ത്' സിധു ചോദിച്ചു. 'സർ സുഖമാണോ..അങ്ങയെ കണ്ടതിൽ അത്രയേറെ സന്തോഷമുണ്ട്'...ഏറെക്കാലമായി വൈരം കൊണ്ടുനടക്കുന്ന നേതാക്കന്മാർക്കിടയിലെ മഞ്ഞുരുക്കാൻ ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിങ് ജീനിയസായിരുന്ന സിധുവിന്‍റെ ആ ഒരു 'ഷോട്ട്' മാത്രം മതിയായിരുന്നു. ആ ചോദ്യത്തിലൂടെ ക്യാപ്റ്റന്റെ പരിഭവങ്ങളെല്ലാം സിധു ബൗണ്ടറി കടത്തി. കണ്ടിരുന്ന 'ഗാലറി'യിൽ അതിന്‍റെ ആവേശവും സന്തോഷവും. പഞ്ചാബിലെ കോൺഗ്രസ് ഒരുപാടുകാലമായി കാത്തിരുന്ന നിമിഷമായിരുന്നു അത്. ഐക്യത്തിന്‍റെ ക്രീസിൽ ഒരുമിക്കുന്ന നവ്ജോത് സിങ് സിധുവും മുഖ്യമന്തി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും. ഇരുവരും ഒന്നിച്ച ആവേശത്തിൽ കോൺഗ്രസ് ഇനി തെരഞ്ഞെടുപ്പിന്‍റെ പോരിടത്തിലേക്കിറങ്ങും. ആ ഗോദയിൽ, പാർട്ടി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കെപ്പട്ട സിധുവും അമരീന്ദറും ഒന്നിച്ചുചേർന്ന് കോൺഗ്രസ് ഇന്നിങ്സിനെ നയിക്കും.
പഞ്ചാബ് ഭവനിൽ പി.സി.സി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടന്ന ചടങ്ങിനിടെയാണ് സിധുവും അമരീന്ദർ സിങ്ങും കണ്ടുമുട്ടിയത്. തീൻമേശക്കരികെ ഇരിക്കുകയായിരുന്ന മുഖ്യമന്ത്രിക്ക് മുന്നിലെത്തിയാണ് സിധു കൈകൂപ്പി കുശലാേന്വഷണം നടത്തിയത്. തുടർന്ന് തന്‍റെ എതിർവശത്തായി ഇരിക്കാൻ ഒരുങ്ങിയ സിധുവിനെ തൊട്ടടുത്തേക്ക് അമരീന്ദർ ക്ഷണിച്ചിരുത്തുകയായിരുന്നു. വളരെ സൗഹൃദപരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന് സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാൾ പറഞ്ഞു.
സർക്കാർ തീരുമാനങ്ങളെ നിശിതമായി വിമർശിച്ചുകൊണ്ടിരുന്ന സിധുവിനെതിരെ അമരീന്ദറും ശക്തമായ രീതിയിൽ പ്രതികരിച്ചതോടെയാണ് പിണക്കം മുറുകിയത്. ഇടഞ്ഞുനിന്നു സിധുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചാണ് ൈഹക്കമാൻഡ് വെടിനിർത്തലിന് കളമൊരുക്കിയത്. തുടക്കത്തിൽ കടുത്ത എതിർപ്പുയർത്തിയ അമരീന്ദർ സിങ്ങിനെ ഏറെ പണിപ്പെട്ട് അനുനയിപ്പിച്ചായിരുന്നു പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നിയമനം നടത്തിയത്.
പഞ്ചാബ് കോൺഗ്രസിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവുകയാണ് തന്‍റെ ലക്ഷ്യമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായി നിയമിതനായ ഉടൻ സിധു പ്രഖ്യാപിച്ചിരുന്നു. തന്‍റെ യാത്ര തുടങ്ങിേട്ടയുള്ളൂവെന്നും പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് ഉന്നമെന്നും സിധു വ്യക്തമാക്കുകയും ചെയ്തിരുന്നു. 'പഞ്ചാബിൽ വിജയം ആവർത്തിക്കുകയെന്ന ലക്ഷ്യപൂർത്തീകരണത്തിനായി എളിയ കോൺഗ്രസുകാരൻ എന്ന നിലക്ക് സംസ്ഥാനത്തെ ഒാരോ പാർട്ടി അംഗത്തെയും ചേർത്തുനിർത്തി പ്രവർത്തിക്കും. പഞ്ചാബ് മാതൃകയും ഹൈക്കമാൻഡിന്‍റെ 18ഇന അജണ്ടയും മുൻനിർത്തി കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കും' -അധ്യക്ഷ പദവിയിലെത്തിയതിനുപിന്നാലെ സിധുവിന്‍റെ പ്രതികരണം ഇതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.