രാഹുൽ ഗാന്ധിയുടെ പെരുമാറ്റം അന്തസ്സിന് നിരക്കുന്നതല്ലെന്ന് ഡൽഹി യൂനിവേഴ്സിറ്റി
text_fieldsന്യൂഡൽഹി: അപ്രതീക്ഷിതമായി ഡൽഹി യൂനിവേഴ്സിറ്റി ഹോസ്റ്റൽ സന്ദർശിച്ച നടപടി അന്തസ്സിന് നിരക്കാത്തതാണെന്ന് ഡൽഹി യൂനിവേഴ്സിറ്റി. രാഹുൽ പി.ജി ഹോസ്റ്റൽ സന്ദർശിച്ചതിലാണ് യൂനിവേഴ്സിറ്റിയുടെ വിമർശനം. കഴിഞ്ഞയാഴ്ചയാണ് രാഹുൽ പി.ജി ഹോസ്റ്റൽ സന്ദർശിച്ചത്.
ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് രാഹുലിൽ നിന്നും ഉണ്ടായതെന്നും യൂനിവേഴ്സിറ്റി വിമർശിച്ചു. രാഹുൽ ഗാന്ധിക്ക് ഡൽഹി യൂനിവേഴ്സിറ്റി പ്രോവോസ്റ്റ് കെ.പി സിങ് അയച്ച രണ്ട് പേജുള്ള നോട്ടിലാണ് പരാമർശമുള്ളത്. യൂനിവേഴ്സിറ്റിയിലേക്ക് അതിക്രമിച്ച് കയറിയ രാഹുലിന്റെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ മുൻ എം.പി സന്ദർശനത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സന്ദർശനം വിദ്യാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും അവർക്ക് ഭക്ഷണം ലഭിക്കാതെ വരികയും ചെയ്തുവെന്ന് ഡൽഹി യൂനിവേഴ്സിറ്റി പ്രോക്ടർ രജനി അബി ആരോപിച്ചിരുന്നു. രാഹുൽഗാന്ധി അനധികൃതമായി ഡൽഹി സർവകലാശാല സന്ദർശിച്ചുവെന്നതാണ് ഞങ്ങളുടെ എതിർപ്പെന്നും രജനി അബി എ.എൻ.ഐയോട് പറഞ്ഞിരുന്നു.
നിങ്ങൾ അലഞ്ഞുതിരിഞ്ഞ് എത്തിയ പൊതുസ്ഥലമല്ല ഇത്. ഉച്ചഭക്ഷണ സമയത്താണ് നിങ്ങൾ എത്തിയത്. അതിനായി ഭക്ഷണം തയാറാക്കും. ചിലപ്പോൾ 75 പേർക്കായിരിക്കും ഭക്ഷണം തയാറാക്കുക. ചിലപ്പോൾ അഞ്ചോ ആറോ ആളുകൾ കൂടുതലായി എത്തും. എന്നാൽ രാഹുൽ ഗാന്ധി പുറത്തുനിന്ന് ആളുകളെ കൊണ്ടുവന്ന് പ്രശ്നമുണ്ടാക്കുകയാണ്. ഇതുമൂലം ഹോസ്റ്റലിലെ വിദ്യാർഥികൾ ബുദ്ധിമുട്ടുന്നത് ശരിയല്ല. ഭക്ഷണം ലഭിച്ചില്ലെന്ന് വിദ്യാർഥികൾ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്.
ആശയവിനിമയത്തിന് രാഹുൽ ഗാന്ധി ഒരു അനുവാദവും വാങ്ങിയിട്ടില്ലെന്നും രജനി അബി ആരോപിച്ചു.ഡി.യു യൂനിവേഴ്സിറ്റി സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി സുരക്ഷാ ലംഘനം നടത്തിയത് ആരുടെയും അനുവാദം പോലും വാങ്ങാത്തതിനാലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.