Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sept 2020 6:27 PM IST Updated On
date_range 23 Sept 2020 6:27 PM ISTസുദർശൻ ടി.വി ചട്ടങ്ങൾ ലംഘിച്ചു; കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: സ്വകാര്യ ചാനലായ സുദർശൻ ടി.വി പ്രഥമദൃഷ്ട്യാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുദർശൻ ടി.വിയുടെ ചാനൽ പരിപാടി നിർത്തിവെക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൂടാതെ കേന്ദ്രസർക്കാറിനോട് റിപ്പോർട്ട് നൽകാനും സുപ്രീംകോടതി നിർേദശിച്ചിരുന്നു.
സുദർശൻ ടി.വി അവതരിപ്പിച്ച ബിന്ദാസ് ബോൽ എന്ന പരിപാടിയിൽ യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങൾ നുഴഞ്ഞുകയറുകയാണെന്നായിരുന്നു പരാമർശം. പരിപാടി മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്ന് കോടതി നിരീക്ഷിക്കുകയും െചയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story