Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘പെട്ടെന്നുള്ള അസുഖം’;...

‘പെട്ടെന്നുള്ള അസുഖം’; ഇൻഡ്യ റാലിയിൽ രാഹുൽ പ​ങ്കെടുക്കില്ലെന്ന് കോൺഗ്രസ്

text_fields
bookmark_border
‘പെട്ടെന്നുള്ള അസുഖം’; ഇൻഡ്യ റാലിയിൽ രാഹുൽ പ​ങ്കെടുക്കില്ലെന്ന് കോൺഗ്രസ്
cancel

റാഞ്ചി: ‘​പെട്ടെന്നുള്ള അസുഖം’ കാരണം ഞായറാഴ്ച ഝാർഖണ്ഡിലെ റാഞ്ചിയിൽ നടക്കുന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ രാഹുൽ ഗാന്ധി പ​ങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. അതേസമയം, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ​ങ്കെടുക്കുമെന്നും അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.

‘ഇൻഡ്യ സഖ്യത്തിന്റെ റാലി നടക്കുന്ന സത്‌നയിലും റാഞ്ചിയിലും രാഹുൽ ഗാന്ധി ഇന്ന് പ്രചാരണത്തിന് ഒരുങ്ങിയിരുന്നു. എന്നാൽ, പെട്ടെന്നുള്ള അസുഖം കാരണം തൽക്കാലം ന്യൂഡൽഹി വിടാൻ കഴിയില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സത്‌നയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത ശേഷം റാഞ്ചി റാലിയിൽ പങ്കെടുക്കും’ -ജയ്റാം രമേശ് എക്സിൽ കുറിച്ചു.

ഇൻഡ്യ സഖ്യത്തിന്റെ രണ്ടാമത്തെ പൊതുറാലിയാണ് റാഞ്ചിയിൽ ഇന്ന് നടക്കുന്നത്. സഖ്യത്തിലെ കക്ഷികളിലൊന്നായ ആം ആദ്മി പാർട്ടിയുടെ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്ത് പത്ത് ദിവസത്തിന് ശേഷം മാർച്ച് 31ന് ഡൽഹി രാംലീല മൈതാനിയിലായിരുന്നു ആദ്യ റാലി. മറ്റൊരു സഖ്യകക്ഷിയായ ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) നേതാവും മുഖ്യമന്ത്രിയുമായിരുന്ന ഹേമന്ദ് സോറനെ ജനുവരി 31ന് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ജെ.എം.എം ആണ് റാഞ്ചിയിലെ റാലിയുടെ സംഘാടകരാകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jharkhand rallyINDIA AllianceRahul Gandhi
News Summary - 'Sudden Illness'; Rahul Gandhi will not participate in the INDIA rally
Next Story