അപ്രതീക്ഷിത ലോക്ക്ഡൗൺ അസംഘടിത വർഗത്തിന് വധശിക്ഷയായി - രാഹുൽഗാന്ധി
text_fieldsന്യൂഡൽഹി: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് അപ്രതീക്ഷിതമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അസംഘടിത വർഗത്തിന് വധശിക്ഷയായെന്ന് തെളിഞ്ഞതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 21 ദിവസത്തിനകം കോവിഡിനെ തുരത്തുമെന്നായിരുന്നു സർക്കാറിെൻറ അവകാശവാദം. എന്നാൽ ലോക്ക്ഡൗൺ ചെറുകിട വ്യവസായങ്ങളെ തകർക്കുകയും കോടിക്കണക്കിന് തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. "മോദി സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ നശിപ്പിച്ചു" എന്ന തലക്കെട്ടിൽ ട്വിറ്റിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോ സീരീസിലാണ് രാഹുലിെൻറ വിമർശനം.
കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജനവിരുദ്ധ നടപടിയായിരുന്നു. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ദരിദ്ര ജനങ്ങൾ അവരുടെ ദൈനംദിന വരുമാനത്തെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ വൈറസ് വ്യാപനത്തിനെതിരെ ഫലപ്രദമല്ലാത്ത രീതിയിലുള്ള ലോക്ക്ഡൗൺ പ്രഖ്യാപനത്തിലൂടെ സർക്കാർ അവരെ തകർത്തുവെന്നും രാഹുൽ പറഞ്ഞു.
നിർദ്ദിഷ്ട ന്യായ് (NYAY) പദ്ധതി വഴി എല്ലാ പാവപ്പെട്ടവർക്കും ധനസഹായം നൽകണമെന്ന് കോൺഗ്രസ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സർക്കാർ അത് ചെയ്തില്ല. പകരം കുറച്ച് ധനികരുടെ നികുതി ഒഴിവാക്കാനാണ് തീരുമാനിമാനിച്ചത് - രാഹുൽ കൂട്ടിച്ചേർത്തു.
''മോദിSudden lockdown proved to be death sentence for unorganised class: Rahul Gandhi സർക്കാർ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ നശിപ്പിച്ചു'' എന്ന തലക്കെട്ടിലുള്ള വിഡിയോ സീരീസിെൻറ നാലാം ഭാഗമാണ് രാഹുൽ ഇന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നേരത്തെ തെറ്റായ ജി.എസ്.ടി പിരിവിനെതിരെയും ജി.ഡി.പി തകർച്ചക്കെതിരെയും രാഹുൽ സംസാരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.