'ജിഹാദ് പരിപാടി': സീ ന്യൂസ് എഡിറ്റർ ഇൻ ചീഫിന് സമൻസ്
text_fieldsന്യൂഡൽഹി: രാജ്യത്ത് വിവിധതരത്തിലുള്ള ജിഹാദ് ഉണ്ടെന്ന് ആരോപിച്ച് സീ ന്യൂസിൽ പരിപാടി നടത്തിയ എഡിറ്റർ ഇൻ ചീഫ് സുധീർ ചൗധരിക്ക് ന്യൂസ് ബ്രോഡ്കാസ്റ്റിങ് സ്റ്റാൻഡേർഡ് അതോറിറ്റി (എൻ.ബി.എസ്.എ) സമൻസ് അയച്ചു. പരിപാടി പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ളതും ജനങ്ങളെ ഭിന്നിപ്പിക്കുന്നതും രാജ്യത്തിെൻറ മതേതര മൂല്യങ്ങൾക്ക് എതിരും ആണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് സമൻസ്.
വിവരാവകാശ പ്രവർത്തകനും അഭിഭാഷകനുമായ സാകേത് ഗോഖലെ ആണ് സുധീർ ചൗധരിക്കെതിരെ പരാതി നൽകിയത്. റിപ്പോർട്ടിങ്ങിെൻറ അടിസ്ഥാന മൂല്യങ്ങളായ നിഷ്പക്ഷത, ലക്ഷ്യബോധം, നീതി തുടങ്ങിയവ സീ ന്യൂസ് ലംഘിച്ചുവെന്ന് എൻ.ബി.എസ്.എ സമൻസിൽ വ്യക്തമാക്കി.
നവംബർ 26ന് വിർച്വൽ ഹിയറിങ്ങിന് ചാനലിെൻറ രണ്ട് പ്രതിനിധികളെ ഹാജരാക്കണമെന്നും വീഴ്ചവരുത്തുന്ന പക്ഷം തുടർ നടപടികളിലേക്ക് കടക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ജമ്മുവിലെ മുസ്ലിം സമുദായത്തിെൻറ ജനസംഖ്യ ഹിന്ദുക്കളുടേതിനേക്കാൾ വർധിക്കുമെന്ന് കാണിച്ച് ഇതര വിഭാഗങ്ങളുടെ ശത്രുതക്ക് കാരണമാക്കുന്ന പരിപാടിയായിരുന്നു അതെന്ന് സാകേത് ഗോഖലെ ബോധിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.