യു.പി പഞ്ചസാര കമ്പനി ഒാറിയൻറൽ ബാങ്കിൽ നിന്ന് 109 കോടി തട്ടിച്ചു
text_fieldsന്യൂഡൽഹി: യു.പിയിലെ പഞ്ചസാര കമ്പനിയായ സിംബോഹലി ഷുഗർ എന്ന സ്ഥാപനം ഒാറിയൻറൽ ബാങ്കിൽ നിന്ന് 109 കോടി തട്ടിച്ചുവെന്ന് ആരോപണം. പഞ്ചാബ് മുഖ്യമന്ത്രി അമരന്ദീർ സിങ്ങിെൻറ മരുമകൻ ഗുർപാൽ സിങും കേസിൽ പ്രതിയാണ്. പി.എൻ.ബി ബാങ്കിൽ നിന്ന് നീരവ് മോദി 11,300 കോടി തട്ടിച്ചുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് പുതിയ തട്ടിപ്പ് വാർത്തകളും പുറത്ത് വരുന്നത്.
കരിമ്പ് കർഷകർക്ക് നൽകിയ 149 കോടിയുടെ വ്യക്തിഗത വായ്പ സ്ഥാപനം ദുരുപയോഗം ചെയ്തുവെന്നാണ് ബാങ്കിെൻറ പരാതി. 2011ലാണ് കേസിനാസ്പദമായ സംഭവം. സി.ബി.െഎക്കാണ് ബാങ്ക് ഇതുസംബന്ധിച്ച പരാതി നൽകിയത്.
ബാങ്കിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ സിംബോഹലി ഷുഗർസിെൻറ ചെയർമാൻ, മാനേജിങ് ഡയറക്ടർ, ചീഫ് എക്സിക്യൂട്ടീവ്, ചീഫ് ഫിനാഷ്യൽ ഒാഫീസർ എന്നിവർക്കെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്. 2015ൽ ഇതേ സ്ഥാപനത്തിന് 110 കോടി രൂപ കോർപ്പേററ്റ് വായ്പ അനുവദിച്ചിരുന്നു. പിന്നീട് 18 മാസങ്ങൾക്ക് ശേഷം ഇത് കിട്ടാകടമായി മാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.