സി.ബി.െഎ ചമഞ്ഞ് പഞ്ചസാരമിൽ ‘റെയ്ഡ്’ ചെയ്ത 16 പേർ പിടിയിൽ
text_fieldsസംഭാൽ (യു.പി): ഉത്തർപ്രദേശിൽ സി.ബി.ഐ ചമഞ്ഞ് പഞ്ചസാര മിൽ ‘റെയ്ഡ്’ ചെയ്ത 16 പേർ പിടിയ ിൽ. സംഭാലിലെ അസ്മോളി മേഖലയിലെ പഞ്ചസാര മില്ലിലാണ് 19 പേരടങ്ങിയ ‘സി.ബി.ഐ സംഘം’ പരിശ ോധനക്കെത്തിയത്.
മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും 20 ലക്ഷം രൂപ പിഴയടക്കണമെന്നും സംഘം മിൽ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ, ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മിൽ ജീവനക്കാരിൽ ചിലർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തിയപ്പോൾ മൂന്നു പേർ ഓടിരക്ഷപ്പെട്ടു. ബാക്കി 16 പേരെ അറസ്റ്റ് ചെയ്തതായി എസ്.പി യമുനപ്രസാദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.