സർക്കാർ വ്യാജമെന്ന് കാണുന്ന വാർത്ത നീക്കണമെന്ന് നിർദേശം
text_fieldsന്യൂഡൽഹി: പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്ന് കാണുന്ന വാർത്തകളും കുറിപ്പുകളും ഉടനടി നീക്കണമെന്ന് സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദേശം.
വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ പ്രസ് ഇൻഫർമേഷൻ വിഭാഗമാണ് സർക്കാർ വാർത്ത വിശേഷങ്ങൾ മാധ്യമങ്ങളുമായും പൊതുജനങ്ങളുമായും പങ്കുവെക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെയും മറ്റും നിജസ്ഥിതി അന്വേഷിക്കുന്ന പ്രത്യേക വിഭാഗം പി.ഐ.ബിക്കു കീഴിലുണ്ട്. വ്യാജവും അല്ലാത്തതുമായ വാർത്തകളെ വേർതിരിക്കുന്ന അന്തിമ അതോറിറ്റി ഈ വിഭാഗമാണെന്ന് ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയം പുറത്തിറക്കിയ പുതുക്കിയ കരട് മാർഗനിർദേശത്തിൽ സർക്കാർ പറഞ്ഞു.
ഐ.ടി ചട്ടങ്ങളിൽ വരുത്തിയ കരട് ഭേദഗതിയിൽ എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഉത്കണ്ഠ പ്രകടിപ്പിച്ചു. വ്യാജവാർത്തകളുടെ നിർണയാവകാശ കുത്തക സർക്കാറിന്റെ കൈകളിൽ മാത്രമാവുന്നത് മാധ്യമ സെൻസർഷിപ്പിന് തുല്യമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. വസ്തുതപരമല്ലെന്ന് കാണുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിന് നിയമങ്ങൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.