യു.പിയിൽ ബി.ജെ.പി സഖ്യം വിടാനൊരുങ്ങി എസ്.ബി.എസ്.പി
text_fieldsബലിയ: ഉത്തർപ്രദേശിൽ രാജ്യസഭ തെരെഞ്ഞടുപ്പിൽ നേട്ടം കൊയ്തെങ്കിലും ബി.ജെ.പി സഖ്യത്തിൽ വീണ്ടും വിള്ളൽ. തങ്ങൾ ബി.ജെ.പി സഖ്യം തുടരണമോയെന്ന് ആലോചിക്കുമെന്ന് സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) പ്രഖ്യാപിച്ചു. ബി.ജെ.പി വല്യേട്ടൻ കളിക്കുകയാണെന്ന് ആരോപിച്ച് രാജ്യസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് യോഗി സർക്കാറിെൻറ ഒന്നാംവാർഷികം ബഹിഷ്കരിച്ച എസ്.ബി.എസ്.പി പാർട്ടി എം.എൽ.എമാർ ബി.ജെ.പിക്ക് വോട്ട്ചെയ്യില്ലെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നീട്, ബി.ജെ.പി പ്രസിഡൻറ് അമിത് ഷായാണ് ഇവരെ മെരുക്കിയത്.
നാല് എം.എൽ.എമാരുള്ള പാർട്ടിയുടെ ദേശീയ പ്രസിഡൻറ് ഒാംപ്രകാശ് രാജ്ബറിന് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുണ്ട്.
ബി.ജെ.പി സർക്കാറിന് പിന്തുണ നൽകണമോയെന്ന കാര്യം ചൊവ്വാഴ്ച ലഖ്നോവിൽ ചേരുന്ന എസ്.ബി.എസ്.പിയുടെ അടിയന്തര എക്സിക്യൂട്ടിവ് തീരുമാനിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി അരവിന്ദ് രാജ്ബർ പറഞ്ഞു. ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭ തെരഞ്ഞെടുപ്പിൽ എസ്.ബി.എസ്.പി എം.എൽ.എ കൂറുമാറി വോട്ട് ചെയ്തത് വിവാദമായിരുന്നു. എന്നാൽ, പാർട്ടി എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തിട്ടില്ലെന്ന് അരവിന്ദ് രാജ്ബർ പറഞ്ഞു. എന്നാൽ, മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ രണ്ട് എം.എൽ.എമാരോട് പാർട്ടി വിശദീകരണം തേടിയിട്ടുണ്ട്. സമാജ്വാദി പാർട്ടിയും ബി.എസ്.പിയുമാണ് ഇൗ ആരോപണത്തിന് പിന്നിലെന്നും തങ്ങൾ ബി.െജ.പി സഖ്യം വിട്ടാൽ കൂടെക്കൂട്ടാനാണ് ഇവരുടെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.