നോട്ടു നിരോധനവും ജി.എസ്.ടിയും വലച്ചു; ബി.ജെ.പി ഒാഫീസിൽ വിഷം കഴിച്ച് പ്രതിഷേധിച്ച യുവാവ് മരിച്ചു
text_fieldsഡെറാഡൂൺ: നോട്ട് നിരോധനവും ജി.എസ്.ടിയും മൂലം ജീവിതം വഴിമുട്ടിയതിനെതുടർന്ന് ബി.ജെ.പി ഒാഫീസിൽവെച്ച് പ്രതിഷേധിച്ച് വിഷം കഴിച്ചയാൾ ചികിൽസയിലിരിക്കെ മരിച്ചു. കഴിഞ്ഞ ആഴ്ചയാണ് ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുബോധ് ഉനിയാലിെൻറ മുമ്പാകെ ഹൽദ്വാനി സ്വദേശിയായ പ്രകാശ് പാണ്ഡെ വിഷം കഴിച്ചത്. ഡെറാഡൂണിലെ ബി.ജെ.പി ഒാഫീസിൽ നടന്ന ‘ജനതാ ദർബാർ’ എന്ന പരിപാടിയിൽ തെൻറ ദുരവസ്ഥ വിവരിച്ച ശേഷമാണ് പാണ്ഡെ ഇത് ചെയ്തത്.
നോട്ട് നിരോധനം വന്നതോടെ തെൻറ വായ്പാ തിരിച്ചടവ് മുടങ്ങിയെന്നും ജി.എസ്.ടി വന്നതോടെ കച്ചവടത്തെ ബാധിച്ചുവെന്നും ഇേദ്ദഹം പറഞ്ഞു.
തെൻറ ദയനീയാവസ്ഥയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെയും ബി.ജെ.പി നേതാവ് അമിത് ഷായുടെയും ശ്രദ്ധതിരിക്കാനായിരുന്നു അദ്ദേഹം ഇത്തരത്തിൽ പ്രവർത്തിച്ചത്. നേരത്തെ ഇവർക്കെല്ലാം നൽകിയ പരാതികൾ അവഗണിക്കപ്പെട്ടിരുന്നു. വിഷം ഉള്ളിൽ ചെന്ന ഉടൻ പാണ്ഡെയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് അവിടെ നിന്ന് ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ െഎ.സി.യുവിൽ കഴിയവെ മരിക്കുകയുമായിരുന്നു. സംഭവം സംസ്ഥാനത്തിന് നാണക്കേടാണെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. ഇത് വേദനാജനകമാണെന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നുമായിരുന്നു ബി.ജെ.പി പ്രസിഡൻറ് അജയ് ഭട്ടിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.