അഫ്ഗാനിലെ സിഖ് ഗുരുദ്വാരയിൽ ഭീകരാക്രമണം; 25 പേർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ:അഫ്ഗാനിസ്താെൻറ തലസ്ഥാനമായ കാബൂളിലെ സിഖ് ഗുരുദ്വാരയിൽ നടന്ന ഭീകരാക് രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ പ്രാദേശിക സമയം 7.45ഓടെയാണ് ഷോർ ബസാറ ിലെ ഗുരുദ്വാരയിലേക്ക് സായുധ സംഘവും ചാവേറുകളും കടന്നുകയറിയത്. സുരക്ഷസേന ഇവരെ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഗുരുദ്വാരയിൽ കുടുങ്ങിയ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള 80 പേരെ രക്ഷപ്പെടുത്തി. ഭീകരരും സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടൽ ആറുമണിക്കൂറോളം തുടർന്നു. നാലു ചാവേറുകളെ സേന വധിച്ചു.
ആക്രമണത്തിെൻറ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഗ്രൂപ്പ് ഏറ്റെടുത്തു. ഭീകരാക്രമണം നടക്കുേമ്പാൾ ഗുരുദ്വാരയിൽ 150ഓളം പേരുണ്ടായിരുന്നതായി പാർലമെൻറംഗം നർദേന്ദർ സിങ് ഖലിസ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ വ്യക്തമാക്കി. രണ്ടുവർഷം മുമ്പ് അഫ്ഗാനിൽ സിഖുകാർക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.
ഭീകരാക്രമണത്തെ അഫ്ഗാൻ മുൻ പ്രസിഡൻറ് ഹമീദ് കർസായി അപലപിച്ചു.താലിബാനുമായി സമാധാനക്കരാർ ഒപ്പുവെച്ച അമേരിക്ക അഫ്ഗാനിസ്താനിൽ നിന്ന് സേനയെ പിൻവലിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.