Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പി പ്രതിയായ...

എം.പി പ്രതിയായ ബലാത്സംഗ കേസിലെ ഇര സു​പ്രീംകോടതിക്ക്​ പുറത്ത്​ തീകൊളുത്തി മരിച്ചു

text_fields
bookmark_border
Dead body
cancel

ന്യൂഡൽഹി: സു​പ്രീംകോടതിക്ക്​ പുറത്ത്​ സ്വയം തീകൊളുത്തിയ യുവതി മരിച്ചു. പോസ്​റ്റുമോർട്ടത്തിന്​ ശേഷം കുടുംബത്തിന്​ കൈമാറിയ മൃതദേഹം നിഗംബോധ്​ ഗട്ടിൽ സംസ്​കരിച്ചു. 24കാരിയാണ്​ 27കാരനൊപ്പം ശനിയാഴ്​ച സ്വയംതീകൊളുത്തിയതെന്ന്​ പൊലീസ്​ പറഞ്ഞു.

യുവതിക്ക്​ 85ശതമാനവും യുവാവിന്​ 65ശതമാനവും പൊള്ളലേറ്റിരുന്നു. ഇരുവരെയും റാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കേയാണ്​ യുവതി മരിച്ചതെന്ന്​ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. ആത്​മഹത്യക്ക്​ കേസെടുത്തിട്ടുണ്ട്​. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ്​ യുവതി.

2019ൽ ബി.എസ്​.പി എം.പിയായ അതുൽ റായ്​ തന്നെ ബലാൽസംഗം ചെയ്​തുവെന്ന്​ യുവതി ആരോപിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഈ കേസിൽ ഇയാൾ ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുകയാണ്​. ആത്​മഹത്യക്ക്​ മുമ്പ്​ യുവതിയും യുവാവും ഫേസ്​ബുക്ക്​ ലൈവിൽ പ്രത്യക്ഷപ്പെട്ട്​ ത​‍െൻറ മേൽവിലാസമടക്കം വെളിപ്പെടുത്തിയിരുന്നു. തന്നെ ബലാൽസംഗം ചെയ്​തുവെന്ന്​ 2019ൽ കേസ്​ നൽകിയിരുന്നുവെന്നും ലൈവിൽ പറഞ്ഞിരുന്നതായി പൊലീസ്​ അറിയിച്ചു. മുതിർന്ന ചില പൊലീസ്​ ഉദ്യോഗസ്​ഥർ കുറ്റക്കാരന്​ അനുകൂലമായിരുന്നുവെന്നും ആരോപണമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rapesuicide
News Summary - suicide infront of sc
Next Story