സുഖോയ് എൻജിൻ: 26,000 കോടിയുടെ കരാറായി
text_fieldsന്യൂഡൽഹി: സുഖോയ് 30 എം.കെ.ഐ ജെറ്റ് വിമാനങ്ങൾക്കായി 240 എയ്റോ എൻജിൻ വാങ്ങാൻ പ്രതിരോധ മന്ത്രാലയം കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എ.എല്ലുമായി (ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്) 26,000 കോടി രൂപയുടെ കരാർ ഒപ്പിട്ടു. കരാർ പ്രകാരം എച്ച്.എ.എൽ പ്രതിവർഷം 30 എയ്റോ എൻജിൻ പ്രതിരോധ മന്ത്രാലയത്തിന് കൈമാറും. എട്ടു വർഷംകൊണ്ട് കരാർ പൂർത്തിയാക്കാനാണ് ധാരണ.
എച്ച്.എ.എല്ലിന്റെ കോരാപുട്ട് ഡിവിഷനാണ് എയ്റോ എൻജിനുകൾ നിർമിക്കുക. റഷ്യൻ കമ്പനി വികസിപ്പിച്ച ദീർഘദൂര യുദ്ധവിമാനമാണ് സുഖോയി. പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയുടെയും ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ ചീഫ് മാർഷൽ വി.ആർ. ചൗധരിയുടെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് വലിയ പ്രോത്സാഹനമാകും കരാറെന്ന് പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.