മത്സരിക്കുമെന്ന് നടൻ നിഖിൽ, പിന്മാറില്ലെന്ന് സുമലത; മാണ്ഡ്യയില്‍ പോര് മുറുകി
text_fieldsബംഗളൂരു: മാണ്ഡ്യ ലോക്സഭ സീറ്റിനെച്ചൊല്ലി സഖ്യ കക്ഷികളായ കോണ്‍ഗ്രസ ിലും ജെ.ഡി.എസിലും പോര് മുറുകി. മാണ്ഡ്യയില്‍ താനാകും ജെ.ഡി.എസിെൻറ സ്ഥാനാ ർഥിയെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ തിങ്കളാഴ്ച വ്യക്തമാക്കിയതിനു പിന്നാലെ മത്സരത്തിൽനിന്ന് പ ിന്മാറില്ലെന്ന് നടി സുമലതയും തിരിച്ചടിച്ചു.
അന്തരിച്ച കോൺഗ്രസ് നേതാവും നടനുമായ അംബരീഷിെൻറ ഭാര്യ സുമലത ഇതിനകം മാണ്ഡ്യയിൽ പ്രചാരണം ആരംഭിച്ചു. കോൺഗ്രസ് പിന്തുണച്ചില്ലെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് അവരുടെ നീക്കം. എന്നാൽ, മാണ്ഡ്യയിലെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന് എച്ച്.ഡി. കുമാരസ്വാമി വ്യക്തമാക്കിയതിനു പിന്നാലെ മകൻ നിഖിലും സ്ഥാനാർഥിത്വം സ്ഥിരീകരിച്ച് രംഗത്തെത്തുകയായിരുന്നു.
ഇതോടെ മാണ്ഡ്യ സീറ്റിനെച്ചൊല്ലി ജെ.ഡി.എസ്-കോൺഗ്രസ് സഖ്യത്തിൽ വീണ്ടും പോര് മുറുകി. സഖ്യത്തിെൻറ നിലനിൽപുപോലും മാണ്ഡ്യ സീറ്റിലെ തീരുമാനത്തെ ആശ്രയിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. മാണ്ഡ്യ ജില്ലയില്‍ മധൂരില്‍ കഴിഞ്ഞദിവസം രാവിലെയുണ്ടായ ബസപകടത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ സന്ദര്‍ശിച്ച് ആശുപത്രിയില്‍ എത്തിയശേഷമായിരുന്നു നിഖിലിെൻറ പ്രതികരണം.
ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയും സംസ്ഥാന നേതാക്കളും മാണ്ഡ്യ സീറ്റില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താൻ ഇവിടത്തെ ജനങ്ങളെ സേവിക്കാന്‍ തയാറാണ്.
സുമലത മാണ്ഡ്യയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ എക്കാലവും ബഹുമാനിക്കുന്നവരാണ് സുമലതയും ഭര്‍ത്താവ് അംബരീഷുമെന്ന് നിഖില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.