‘‘അംബേദ്കർ പോലും 10 വർഷത്തെ സംവരണമാണ് ആവശ്യപ്പെട്ടത്’’- സുമിത്രാ മഹാജൻ
text_fieldsറാഞ്ചി: വിദ്യാഭ്യാസ-തൊഴിൽ മേഖലകളിൽ പിന്നാക്ക സമുദായങ്ങൾക്ക് ഏർപ്പെടുത്തിയ സംവരണം അനന്തമായി തുടരുന്നതിനെതിരെ ലോക്സഭാ സ്പീക്കർ സുമിത്രാ മഹാജൻ. ഡോ. ബി.ആർ അംബേദ്കർ േപാലും പിന്നാക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പത്തു വർഷത്തേക്ക് സംവരണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെന്ന് സുമിത്രാ മഹാജൻ പറഞ്ഞു. റാഞ്ചിയിൽ നടന്ന ലോക മൻദാൻ പരിപാടിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സാമൂഹിക െഎക്യത്തിനായി പത്തു വർഷത്തേക്ക് സംവരണം നൽകുക എന്നതായിരുന്നു അംബേദ്കറിെൻറ ആശയം. എന്നാൽ നമ്മൾ ഒരോ പത്തുവർഷം കൂടുേമ്പാഴും സംവരണം നീട്ടികൊണ്ടേയിരിക്കുന്നു. അങ്ങനെ നൽകുന്നതിൽ ന്യൂനതയുണ്ട്. സംവരണം രാജ്യത്ത് ക്ഷേമം കൊണ്ടുവന്നോയെന്നും സുമിത്രാ മഹാജൻ ചോദിച്ചു.
ദേശസ്നേഹം ഉൗട്ടിയുറപ്പിക്കാതെ രാജ്യത്തിെൻറ സമ്പൂർണ വികസനം സാധ്യമാകില്ലെന്നും സുമിത്രാ മഹാജൻ പറഞ്ഞു. ലോകം ഭാരത സംസ്കാരത്തിലേക്ക് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. അതിനെ നമ്മൾ എങ്ങനെ കാണുന്നുവെന്നത് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഭാരത സംസ്കാരത്തെയും നാഗരികതയെയും എങ്ങനെ മുന്നോട്ടുനയിക്കണമെന്ന് ഒരോ ഇന്ത്യക്കാരനും ചിന്തിക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.