ഭീമ–കൊറേഗാവ് കേസ്: ഡൽഹി സർവകലാശാലയിലെ മലയാളി പ്രഫസർക്ക് എൻ.ഐ.എ സമൻസ്
text_fieldsമുംബൈ: ഭീമ–കൊറേഗാവ് സംഘർഷ കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ മലയാളിയായ ഡൽഹി സർവകലാശാല ഇംഗ്ലീഷ് പ്രഫസർ ഹനി ബാബു തറയിലിന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.െഎ.എ) സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടത്. സാക്ഷിയായി ഇദ്ദേഹത്തിൻെറ മൊഴി രേഖപ്പെടുത്തുമെന്ന് എൻ.െഎ.എ വൃത്തങ്ങൾ പറഞ്ഞു.
2018ൽ പുണെ പൊലീസ് ഇദ്ദേഹത്തിന്‍റെ നോയിഡയിലുള്ള വീട് റെയ്ഡ് നടത്തി മൊബൈലുകളും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നു. ജൂലൈ 15ന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻ.െഎ.എ നേരത്തെ സമൻസ് അയച്ചിരുന്നെങ്കിലും ലോക് ഡൗണിനെ തുടർന്ന് മുംബൈയിലെത്താൻ കഴിഞ്ഞില്ല.
വീഡിയോ കോൺഫറൻസ് വഴി മൊഴിനൽകാൻ ഇദ്ദേഹം തയാറായിരുന്നെങ്കിലും നേരിട്ട് മൊഴിയെടുക്കണമെന്ന നിലപാടിലായിരുന്നു എൻ.െഎ.എ. തുടർന്നാണ് പുതിയ സമൻസ്.
കേസുമായി ബന്ധപ്പെട്ട പുണെ പൊലീസിൻെറ എഫ്.െഎ.ആറിൽ ഹനി ബാബു തറയിലിൻെറ പേരില്ല. ജാതീയ വിവേചനത്തിന് എതിരെ പ്രവർത്തിക്കുന്ന ഹനി, മാവോവാദി ബന്ധമാരാപിക്കപ്പെട്ട് ജീവപര്യന്തം തടവിൽ കഴിയുന്ന അംഗപരിമിതനായ ഡൽഹി സർവകലാശാല പ്രഫസർ ജി.എൻ. സായിബാബക്ക് നീതി തേടുന്ന സമിതിയിൽ അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.