സുനന്ദ പുഷ്കറുടെ മരണം: ഡൽഹി പൊലീസിന് ഹൈേകാടതി വിമർശനം
text_fieldsന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധെപ്പട്ട് കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിന് ഹൈകോടതിയുടെ രൂക്ഷവിമർശനം. െപാലീസ് ഇതുവരെ അന്വേഷിച്ച റിപ്പോർട്ടിന് വ്യക്തതയില്ലെന്നും മൂന്ന് ദിവസത്തിനകം പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഡൽഹി ഹൈകോടതി ആവശ്യപ്പെട്ടു. 2014 ജനുവരി 17നാണ് സുനന്ദയെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം നടന്ന് ഇത്ര നാളായിട്ടും എന്താണ് അന്വേഷണം പൂർത്തിയാകാത്തതെന്ന് ജസ്റ്റിസുമാരായ ജി.എസ്. സിസ്തനി, ചന്ദ്രശേഖർ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു.
സുനന്ദയുടെ മരണം പ്രത്യേകസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹരജി ചൊവ്വാഴ്ച പരിഗണിക്കെവയാണ് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. അതേസമയം, കേസിൽ സുബ്രഹ്മണ്യൻസ്വാമിയുടെ താൽപര്യത്തെ ചോദ്യംചെയ്ത് കഴിഞ്ഞദിവസം സുനന്ദയുടെ ആദ്യ ഭർത്താവിലുള്ള മകൻ ശിവ് മേനോൻ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രശസ്തിക്ക് വേണ്ടിയാണ് സ്വാമി കേസിെൻറ പിറകെകൂടിയത് എന്നാണ് ശിവ് മേനോൻ ആരോപിച്ചത്. സുനന്ദ പുഷ്കർ കേസിലെ ചാർജ് ഷീറ്റിെൻറ പകർപ്പ് 45 ദിവസത്തിനകം വേണമെന്നാവശ്യപ്പെട്ട് പുതിയ ഹരജിയും സുബ്രഹ്മണ്യൻ സ്വാമി കോടതിയിൽ സമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.