സുനന്ദയുടെ മരണം; തരൂർ കോടതിയിൽ ഹാജരായി
text_fieldsന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എം.പി ശശി തരൂർ കോടതിയിൽ ഹാജരായി. ഡൽഹി സെ ഷൻസ് കോടതിയിലാണ് തരൂർ ഹാജരായത്. എന്നാൽ, കേസുമായി ബന്ധപ്പെട്ട് ശശി തരൂരിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം മുതൽ തരൂർ ജാമ്യത്തിലാണ്.
തരൂരിനെതിരെ സെക്ഷൻ 498-എ, െഎ.പി.സി സെക്ഷൻ 306 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വർഷമാണ് കേസിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഇടപ്പെടാൻ അനുവദിക്കണമെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയുടെ നിർദേശം തള്ളിയാണ് ഡൽഹി പട്യാല ഹൗസ് കോടതി തരൂരിനെതിരായ കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. സെഷൻസ് കോടതിയാണ് തരൂരിനോട് നേരിട്ട് ഹാജരാവാൻ ആവശ്യപ്പെട്ടത്.
ആഡംബര ഹോട്ടലിൽ 2014 മെയ് 17നാണ് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുനന്ദ പുഷ്കറിെൻറ മരണത്തിൽ ശശി തരൂരിന് ബന്ധമുണ്ടെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.