Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുനന്ദ കേസ്​:...

സുനന്ദ കേസ്​: തരൂരിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന്​ ഡൽഹി പൊലീസ്​

text_fields
bookmark_border
sunanda-and-tharur
cancel

ന്യൂഡൽഹി: സുനന്ദ പുഷ്​കറിൻെറ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ എം.പിയെ ​േപ്രാസിക്യൂട്ട്​ ചെയ്യണമെന്ന ആവശ ്യവുമായി ഡൽഹി പൊലീസ്. ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലക്കുറ്റമോ ചുമത്തണമെന്ന ആവശ്യമാണ്​ പൊലീസ്​ ഡൽഹി ​കോട തിയിൽ ഉന്നയിച്ചത്​. ​െസക്ഷൻ 498 എ, 306 എന്നീ വകുപ്പുകളനുസരിച്ച്​ ഡൽഹി പൊലീസ്​ തരൂരിനെതിരെ കേസെട​ുത്തിരു​ന്നു. കേസ ിൽ തരൂർ നിലവിൽ ജാമ്യത്തിലാണ്​.

തരൂരിനുമേൽ ഐ.പിസിയിലെ 498 എ (ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്​ത്രീയോട്​ ക്രൂരത​ കാണിക്കൽ), 306 (ആത്മഹത്യാ പ്രേരണ) അല്ലെങ്കിൽ അതിന്​ പകരമായി 302 (കൊലക്കുറ്റം) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റം ചുമത്തണമെന്ന്​ അന്വേഷണ ഏജൻസി പ്ര​േത്യക ജഡ്​ജി അജയ്​ കുമാർ കുഹാറിനോട്​ അപേക്ഷിച്ചു. ‘കാറ്റി’ എന്നു പേരായ പെൺകുട്ടിയുടെയും ചില ബ്ലാക്​ബറി സന്ദേശങ്ങളുടെയും പേരിൽ തരൂരും ഭാര്യയും തമ്മിൽ വഴക്കുണ്ടായിട്ടുണ്ടെന്ന്​ ദമ്പതികളു​െട വീട്ടിൽ ജോലിക്ക്​ നിൽക്കുന്നയാളുടെ മൊഴിയിൽ പറയുന്നുവെന്ന്​ ​േ​പ്രാസിക്യൂട്ടർ പറഞ്ഞു. കേസിലെ സാക്ഷികളിലൊരാളാണ്​ ഇൗ വീട്ടു ജോലിക്കാരൻ.

തരൂരുമായുള്ള അസ്വാരസ്യങ്ങളിൽ സുനന്ദ പുഷ്​കർ ദുഃഖത്തിലായിരുന്നുവെന്ന്​ പൊലീസ്​ കോടതിയിൽ പറഞ്ഞു. തരൂരും സുനന്ദയുമായി അടിപിടി ഉണ്ടായിരുന്നുവെന്നും മരിക്കുന്നതിന്​ കുറച്ച്​ ദിവസം മുമ്പ്​ സുനന്ദയുടെ ശരീരത്തിൽ വിവിധ മുറിപ്പാടുകൾ ഉണ്ടായിരുന്നുവെന്നും പൊലീസ്​ കോടതിയിൽ അറിയിച്ചു. തരൂരിൻെറ പീഡനമാണ്​ സുനന്ദയുടെ മരണത്തിലേക്ക്​ നയിച്ചതെന്ന്​ ഡൽഹി പൊലീസ്​ വാദിച്ചു.

ഒക്​ടോബർ 17ന്​ കേസ്​ വീണ്ടും വാദം കേൾക്കും​. തുടർ നടപടിക്കായി കേസ്​ നേരത്തെ സെഷൻസ്​ കോടതിയിലേക്ക്​ മാറ്റിയതായിരുന്നു. 51കാരി സു​നന്ദ പുഷ്​കറിനെ 2014 ജനുവരി 17ന്​ രാത്രിയാണ് ഡൽഹി ചാണക്യപുരിയിലുള്ള ആഢംഭര ഹോട്ടലായ​ ‘ലീല’യിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sunanda pushkarmalayalam newsindia newsSunanda Pushkar Death caseshashi tharur
News Summary - Sunanda Pushkar death case: Delhi police pushes for prosecution of Tharoor on murder charge -india news
Next Story