സുനന്ദ പുഷ്കർ കേസ്: ഡൽഹി പൊലീസിന് ഹൈകോടതിയുടെ വിമർശനം
text_fieldsന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കറിെൻറ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പൊലീസ് നൽകിയ തത്സ്ഥിതി റിപ്പോർട്ട് വ്യക്തമല്ലെന്ന് ഡൽഹി ഹൈകോടതി. പൊലീസ് ഉടൻ അഡീഷ്ണൽ റിപ്പോർ സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട പൊലീസിെൻറ അന്തിമ റിപ്പോർട്ടാണെന്ന് പൂർണമെല്ലെന്ന് കോടതി നിരീക്ഷിച്ചത്.
സുനന്ദ പുഷ്കറിെൻറ മരണത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കാലതാമസം വരുത്തരുതെന്നുമാവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യ സ്വാമി പൊതുതാൽഹപര്യ ഹരജി ഫയൽ ചെയ്തിരുന്നു. ഇതെ തുടർന്നാണ് ഡല്‍ഹി പൊലീസിനോട് അന്വേഷണത്തിെൻറ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സുനന്ദാ പുഷ്‌കര്‍ കേസിലെ ചാര്‍ജ് ഷീറ്റിെൻറ പകര്‍പ്പ് 45 ദിവസത്തിനുള്ളില്‍ വേണമെന്നാവശ്യപ്പെട്ട് പുതിയൊരു ഹരജിയും സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിട്ടുണ്ട്.
കേസിൽ പ്രത്യേക അന്വേഷണം വേണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ഹരജി പൊതു താൽപര്യ പ്രകാരമല്ലെന്നും സ്വന്തം പബ്ളിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന് സുനന്ദയുടെ മകൻ ശിവ് മോനോനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. പൊതുജന താല്പര്യാര്‍ഥമാണ് സ്വാമിയുടെ നടപടികളെന്നും അമ്മ എങ്ങനെ മരിച്ചെന്ന ദുരൂഹത നീങ്ങണമെന്ന് മകന് ആഗ്രഹമില്ലേയെന്നും കോടതി ആരാഞ്ഞു. കേസിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ് ശിവ് മേനോൻ കോടതിയെ സമീപിച്ചത്.
അതേസമയം, ഹരജി നൽകിയത് തെൻറ പ്രസിദ്ധിക്ക് വേണ്ടിയല്ലെന്ന് സുബ്രഹ്മണ്യ സ്വാമി പ്രതികരിച്ചു. താൻ ഒരു രാഷ്ട്രീയ പ്രവർത്തകനും പാർലമെൻറ് അംഗവുമാണ്. തനിക്ക് ഇത്തരത്തിലുള്ള പബ്ളിസിറ്റിയുടെ ആവശ്യമില്ലെന്നും സ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.