ഹൃദയഭേദകം, മനസിനെ ഉലയ്ക്കുന്നു; ഇന്ത്യക്ക് താങ്ങായി സുന്ദർ പിച്ചെയും സത്യ നദെല്ലയും
text_fieldsന്യൂഡൽഹി: രാജ്യം കോവിഡ് 19ന്‍റെ രണ്ടാം തരംഗ തീവ്രതയിൽ വലയുേമ്പാൾ താങ്ങായി ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെയും മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും. കോവിഡ് പ്രതിസന്ധിയെ നേരിടാൻ ഇരുവരും സഹായം വാഗ്ദാനം ചെയ്തു.
ഗൂഗ്ൾ കമ്പനിയും ജീവനക്കാരും 135 കോടി രൂപ കൈമാറും. യുനിസെഫും സന്നദ്ധ സംഘടനകൾ വഴിയുമാണ് ഇന്ത്യക്കായി തുക ചെലവഴിക്കുക. സഹായ വാഗ്ദാനം അറിയിച്ചതിനൊപ്പം ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി മനസിനെ ഉലക്കുന്നുവെന്നും സുന്ദർ പിച്ചെ ട്വീറ്റ് ചെയ്തു.
'ഹൃദയഭേദകം' എന്നായിരുന്നു സത്യ നദെല്ലയുടെ പ്രതികരണം. രാജ്യത്ത് ഓക്സിജൻ സൗകര്യം ലഭ്യമാക്കുന്നതിനും പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും കമ്പനി തങ്ങളുടെ വിഭവങ്ങളും സാേങ്കതിക വിദ്യയും ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'നിലവിലെ ഇന്ത്യൻ അവസ്ഥ ഹൃദയഭേദകമാണ്. യു.എസ് സർക്കാർ ഇന്ത്യയെ സഹായിക്കാൻ അണിനിരന്നതിൽ നന്ദി രേഖപ്പെടുത്തുന്നു. മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങെള സഹായിക്കാൻ വിനിേയാഗിക്കും. ക്രിട്ടിക്കൽ ഒാക്സലിൻ ഉപകരണങ്ങൾ വാങ്ങാൻ സഹായം നൽകും' -സത്യ നദെല്ല ട്വീറ്റ് ചെയ്തു.
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായേതാടെ യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ നിരവധി രാജ്യങ്ങൾ ഇന്ത്യക്ക് സഹായവുമായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.