ദത്തിെൻറ ശിക്ഷാഇളവ്; വിവരങ്ങൾ തേടി പേരറിവാളൻ കോടതിയിൽ
text_fieldsമുംബൈ: മുംബൈ സ്ഫോടന പരമ്പര കേസിൽ പ്രതിയായിരുന്ന നടൻ സഞ്ജയ് ദത്തിെൻറ ശിക്ഷാ കാലവധി കുറച്ച് ജയിൽ മുക്തനാക്കിയതു സംബന്ധിച്ച വിവരങ്ങൾ തേടി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ നൽകിയ ഹരജിയിൽ മഹാരാഷ്ട്ര സർക്കാറിനും സംസ്ഥാന വിവരവകാശ കമീഷനും ബോംെബ ഹൈകോടതി നോട്ടീസ്.
ദത്ത് തടവിൽ കഴിഞ്ഞ പുണെയിലെ യേർവാഡ ജയിൽ അധികൃതരും വിവരാവകാശ കമീഷനും അപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. 30 വർഷമായി ജയിലിൽ കഴിയുന്ന താൻ ശിക്ഷാ ഇളവ് നേടാനുള്ള ശ്രമത്തിലാണ്. ദത്തിന് ശിക്ഷക്കിടയിൽ എങ്ങനെ പരോളും 256 ദിവസത്തെ ഇളവും ലഭിച്ചതെന്ന് അറിയണം. അതു തെൻറ കാര്യത്തിലും ഉപയോഗപ്പെടുത്താനാണ് -അഭിഭാഷകൻ നിലേഷ് ഉൗകെ മുഖേനെ നൽകിയ ഹരജിയിൽ പേരറിവാളൻ പറഞ്ഞു. ദത്തിന് ഇളവ് നൽകിയതിൽ അസാധാരണമായ എന്തെങ്കിലുമുണ്ടെങ്കിൽ അതു കുത്തിപ്പൊക്കി വിവാദമുണ്ടാക്കില്ലെന്നും ഹരജിയിൽ പറഞ്ഞു.
93ലെ സ്ഫോടന പരമ്പര കേസിൽ അനധികൃതമായി തോക്ക് വാങ്ങുകയും തെളിവ് നശിപ്പിക്കുകയും ചെയ്തതിന് ആയുധ നിയമപ്രകാരമാണ് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ടത്. ടാഡ കോടതി വിധിച്ച ആറ് വർഷ തടവ് സുപ്രീംകോടതി അഞ്ചുവർഷമായി കുറച്ചു. അഞ്ചുവർഷം തികയാൻ 256 ദിവസം ബാക്കി നിൽക്കെ 2016 ഫെബ്രുവരി 25നു മോചനവും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.