കോവിഡ്: കെജ്രിവാളിന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ചയാണ് സുനിതെയ സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. ഏപ്രിൽ 20ന് കോവിഡ് സ്ഥിരീകരിച്ച സുനിത വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ആം ആദ്മി പാർട്ടി എം.എൽ.എ സോംനാഥ് ഭാരതിയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കെജ്രിവാൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു.
ഡൽഹിയിലെ ബി.ജെ.പി നേതാവായ കപിൽ മിശ്ര സുനിത ഏറ്റവും വേഗത്തിൽ രോഗമുക്തയായി തിരിച്ചുവരട്ടെയെന്ന് ആശംസിച്ചു.
കോവിഡ് രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഡൽഹി. പ്രതിദിനം 20,000 ത്തിലേറെ കോവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. 32.82 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 395 പേരാണ് ഒറ്റ ദിവസം രാജ്യതലസ്ഥാനത്ത് കോവിഡിനെ തുടർന്ന് മരിച്ചത്.
97,977 ആളുകളാണ് സംസ്ഥാനത്തിപ്പോൾ ചികിത്സയിലുള്ളത്. ഓക്സിജൻ ക്ഷാമം രൂക്ഷമായതും സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.