ജമ്മു ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ പ്രസവിച്ചു
text_fieldsശ്രീനഗർ: ജമ്മുവിലെ സുൻജ്വാൻ സൈനിക ക്യാമ്പിൽ നടന്ന ഭീകരാക്രമണത്തിൽ പരിക്കേറ്റ ഗർഭിണി പ്രസവിച്ചു. ജവാൻ നസീർ അഹമ്മദ് ഖാെൻറ ഭാര്യ ഷഹ്സാദ ഖാൻ ആണ് ഞായറാഴ്ച പെൺകുഞ്ഞിന് ജൻമം നൽകിയത്. 28 ആഴ്ച ഗർഭിണിയായിരുന്ന ഷഹ്സാദക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
പിറകിൽ പരിക്കേറ്റ യുവതിയെ ഹെലികോപ്റ്ററിൽ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മാസം തികയാതെ ജനിച്ച കുഞ്ഞിന് 2.5 കിലോ ഭാരമുണ്ട്. കുട്ടിയുടെ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഗുരുതര പരിക്കേറ്റ യുവതിക്ക് അടിയന്തര സിസേറിയൻ നടത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞും മാതാവും സുഖമായിരിക്കുന്നുെവന്നും ഡോക്ടർമാർ പറഞ്ഞു. സ്ത്രീയുടെ പിറകിലെ വെടിയേറ്റ മുറിവ് കെട്ടുേമ്പാൾ തന്നെ സിസേറിയനും നടത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്.
സൈനിക ക്യാമ്പിലെ ഫാമിലി ക്വാർേട്ടഴ്സിൽ കഴിയുേമ്പാഴാണ് ഷഹ്സാദക്ക് വെടിയേറ്റത്. ആക്രമണത്തിൽ അഞ്ചു ജവാൻമാരും ഒരു സിവിലിയനും ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ഒരു കുട്ടിയുെട നില ഗുരുതരമായി തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.