അമിത് ഷായുടെ പരിപാടിയിൽ സൂര്യാതപമേറ്റ് ആളുകൾ മരിച്ച സംഭവം: സർക്കാറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് അജിത് പവാർ
text_fieldsമുംബൈ: അമിത് ഷായുടെ പരിപാടിയിൽ ആളുകൾ സൂര്യാതപമേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാറിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് അജിത് പവാർ. മനുഷ്യ നിർമ്മിതമായ ദുരന്തമാണ് ഉണ്ടായതെന്നും ഇക്കാര്യത്തിൽ കർശന നടപടി വേണമെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്ക് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്ര ഭൂഷൺ അവാർഡ് വിതരണ ചടങ്ങിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തു. സൂര്യാതപം മൂലം 13 നിരപരാധികളാണ് മരിച്ചത്. ഇത് സ്വാഭാവികമായി ഉണ്ടായ ഒരു ദുരന്തമല്ല. അപകടം മനുഷ്യനിർമിതമാണ്. സർക്കാറാണ് ദുരന്തത്തിന് പൂർണ്ണ ഉത്തരവാദികളെന്ന് അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ നരഹത്യക്ക് കേസെടുത്ത് വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഞായറാഴ്ച അമിത് ഷാ പങ്കെടുത്ത പരിപാടിക്കെത്തിയ 13 ആളുകൾ സൂര്യാതപമേറ്റ് മരിച്ചിരുന്നു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.